Times Kerala

‘തമാശ’; ചിത്രത്തിന്‍റെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി

 
‘തമാശ’; ചിത്രത്തിന്‍റെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി

ഹാപ്പി ഹവേഴ്‌സിന്റെ ബാനറില്‍ സമീര്‍ താഹിര്‍, ഷൈജു ഖാലിദ്, ലിജോ ജോസ് പെല്ലിശ്ശേരി, ചെമ്ബന്‍ വിനോദ് ജോസ് എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന പുതിയ ചിത്രമാണ് തമാശ. ചിത്രത്തിന്റെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി. അരുണ്‍ കുര്യന്‍ ചിത്രത്തില്‍ കമല്‍ എന്ന കഥാപാത്രമായി എത്തുന്നു.വിനയ് ഫോര്‍ട്ട് നായകനാകുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അഷ്‌റഫ് ഹംസ ആണ്. ചിത്രത്തില്‍ ദിവ്യ പ്രഭ, ഗ്രേസ് ആന്റണി, ചിന്നു സരോജിനി, എന്നിവരാണ് നായികമാരായി എത്തുന്നത് . ചിത്രത്തിന്റെ ട്രെയിലര്‍ നാളെ വൈകിട്ട് 5 മണിക്ക് റിലീസ് ചെയ്യും.

Related Topics

Share this story