Nature

ചെ​യ​ര്‍​മാ​ന്‍ തെ​ര​ഞ്ഞെ​ടുപ്പ്; കോ​ട​തി​യെ സ​മീ​പി​ച്ച​തു ദു​രൂ​ഹ​മെ​ന്ന് പിജെ ജോസഫ്

തൊ​ടു​പു​ഴ: കേ​ര​ള കോ​ണ്‍​ഗ്ര​സ്- എ​മ്മില്‍ ചെയര്‍മാന്‍ സ്ഥാനത്തെ ചൊല്ലിയുള്ള വിവാദങ്ങള്‍ അയയുന്നില്ല. ചെ​യ​ര്‍​മാ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പി​നെ​തി​രെ ചി​ല​ര്‍ കോ​ട​തി​യെ സ​മീ​പി​ച്ച​തു ദു​രൂ​ഹ​മെ​ന്ന് പാ​ര്‍​ട്ടി വ​ര്‍​ക്കിം​ഗ് ചെ​യ​ര്‍​മാ​ന്‍ പി.​ജെ. ജോ​സ​ഫ് പറഞ്ഞു. കോ​ട​തി​യെ സ​മീ​പി​ച്ച കൊ​ല്ലം ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​ക്കെ​തി​രെ അ​ച്ച​ട​ക്ക ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അദ്ദേഹം വ്യക്തമാക്കി. പാ​ര്‍​ട്ടി​യി​ല്‍ താ​ന്‍ ഇ​ര​ട്ട​പ​ദ​വി വ​ഹി​ക്കി​ല്ലെ​ന്നും ഏ​തെ​ങ്കി​ലും ഒ​രു സ്ഥാ​ന​മേ ഒ​രാ​ള്‍​ക്കു​ണ്ടാ​കൂ എ​ന്നും ജോ​സ​ഫ് പ​റ​ഞ്ഞു.മാ​ണി വി​ഭാ​ഗ​ക്കാ​ര​നാ​യ കേ​ര​ള കോ​ണ്‍​ഗ്ര​സി​ന്‍റെ കൊ​ല്ലം ജി​ല്ലാ സെ​ക്ര​ട്ട​റി പി.​മ​നോ​ജ് ആണ് ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്. മനോജിനെതിരെ അ​ച്ച​ട​ക്ക ന​ട​പ​ടി​യെ​ടു​ക്കും. അ​ദ്ദേ​ഹ​ത്തി​നു പാ​ര്‍​ട്ടി അം​ഗ​ത്വം ന​ഷ്ട​പ്പെ​ടും. പിജെ ജോസഫ് കൂട്ടിച്ചേര്‍ത്തു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.