Times Kerala

രണ്ടില ചിഹ്നം ഇനി ജോസ് കെ മാണി വിഭാഗത്തിന്; ജോസഫ് പക്ഷത്തിന് വൻ തിരിച്ചടി

 
രണ്ടില ചിഹ്നം ഇനി ജോസ് കെ മാണി വിഭാഗത്തിന്; ജോസഫ് പക്ഷത്തിന് വൻ തിരിച്ചടി

കോട്ടയം: കെഎം മാണിയുടെ മരണത്തിന് ശേഷം കേരള കോൺഗ്രസിൽ നിലനിന്നിരുന്നചിഹ്ന തർക്കത്തിന് ഒടുവിൽ തീരുമാനമായി. രണ്ടില ചിഹ്നത്തിൻ്റെ അവകാശം ജോസ് കെ മാണി വിഭാഗത്തിനാണെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. കമ്മീഷനു മുന്നിലുള്ള രേഖകൾ, അതു വരെയുള്ള സ്ഥാനം സംബന്ധിച്ച ചെയർമാൻ്റെ വെളിപ്പെടുത്തൽ ഇക്കാര്യങ്ങളൊക്കെ പരിഗണിച്ചാണ് കമ്മീഷൻ്റെ വിധി. ജോസഫ് പക്ഷത്തിന് വൻ തിരിച്ചടിയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിലൂടെ ഉണ്ടായത്.

Related Topics

Share this story