Times Kerala

പ്രേതങ്ങൾക്കും ഒരു പള്ളിയുണ്ട്.! പ്രേതപ്പള്ളിയെക്കുറിച്ചു അറിയാം…

 
പ്രേതങ്ങൾക്കും ഒരു പള്ളിയുണ്ട്.! പ്രേതപ്പള്ളിയെക്കുറിച്ചു അറിയാം…

2013 ൽ യൂട്യൂബിൽ ഒരു വീഡിയോ അപ്‌ലോഡ് ചെയ്യപ്പെട്ടിരുന്നു ഒരു പ്രേത പള്ളിയുടെ വീഡിയോയുടെ ചർച്ച വിഷയമായിരുന്നു. ഡിസ്ചാർജ് ഓഫ് ഗോസ്റ്റ് എന്നാണ് വീഡിയോയുടെ തലക്കെട്ട് നൽകിയത്. ആ തലക്കെട്ടു സൂചിപ്പിക്കുന്ന പോലെ ആ പള്ളിയെ ഒരു പ്രേത പള്ളിയായാണ് ലോകം കാണുന്നത്. അതെന്ത് കൊണ്ടാണെന്ന് നിങ്ങൾക്കറിയാമോ, നിങ്ങൾ പ്രേതങ്ങളിൽ വിശ്വസിക്കുന്നുണ്ടോ? പ്രേതങ്ങളിൽ നിങ്ങൾക്ക് വിശ്വാസമൊന്നുമില്ലെങ്കിൽ, ചെറു പട്ടണമായ ലോക്കോവയിലെ ഏറെ കാലമായി ഉപേക്ഷിക്കപ്പെട്ട ഈ പള്ളി തീർച്ചയായും സന്ദർശിക്കണം ആ പള്ളി സന്ദർശിച്ച് കഴിഞ്ഞാൽ ഒരു പക്ഷെ നിങ്ങളുടെ മനസ്സ് മാറിയേക്കാം. അവിടെ തൂണുകൾക്കിടയിലും പള്ളിയിലെ അൾത്താരയ്ക്കടുത്തും വാതിലുകൾക്കരികിലും പ്രേതങ്ങളെ കാണാം അവിടെ ചെല്ലുന്നവരെയെല്ലാം ഈ പ്രേതങ്ങൾ അടുത്തേക്ക് വിളിക്കുന്നതുപോലെ തോന്നും. കാണാം എന്ന് പറയുന്നത് അവിടെ എത്തുമ്പോൾ അവിടെ പ്രേതം ഉണ്ടെന്ന് ചുമ്മാ തോന്നലാണെന്ന് കരുതരുത് ശെരിക്കും കാണാം.

പതിനാലാം നൂറ്റാണ്ടിൽ പണികഴിപ്പിച്ച ഈ പള്ളി പ്രേതങ്ങളുടെ വിഹാര കേന്ദ്രമായ സൈന്റ്റ് ജോർജ് പള്ളിയാണ്. ചെക്ക് എന്ന രാജ്യത്തെ ലുക്കോവ എന്ന ഗ്രാമത്തിൽ ഒരു കുന്നിൻ മുകളിലാണ് ഈ ചർച്ച് സ്ഥിതിചെയ്യുന്നത്. നൂറു കണക്കിന് വർഷങ്ങളായി നിലകൊള്ളുന്ന പള്ളിയാണിത്. 1968 ൽ ഒരു ശവസംസ്കാര വേളയിൽ മേൽക്കൂര ഇടിഞ്ഞതിനെ തുടർന്ന് പള്ളി ഉപേക്ഷിക്കപ്പെടുകയായിരുന്നു ഇതോടെ പള്ളിയുടെ കെട്ടിടം ശപിക്കപ്പെട്ടതും പ്രേത ബാധയുള്ളതുമായി നാട്ടുകാർ കണക്കാക്കി.

സഭയാകട്ടെ കുർബാനകളെല്ലാം കെട്ടിടത്തിന് പുറത്തും നടത്താൻ തുടങ്ങി അത് കൂടിയായപ്പോൾ പള്ളിയെ സംബന്ധിച്ചുള്ള നിഗൂഢതകൾക്ക് ആധികാരികത വർധിച്ചു എന്ന് തന്നെ പറയാം. ഉപേക്ഷിക്കപ്പെട്ടതിനെ തുടർന്ന് പള്ളി ജീർണ്ണിക്കാനും തുടങ്ങി, നാട്ടുകാർക്ക് അത് സംരക്ഷിക്കുവാൻ ആഗ്രഹമുണ്ട് എങ്കിലും പള്ളി വീണ്ടും പഴയത് പോലെയാക്കാനുള്ള പണമില്ലായിരുന്നു അവരുടെ കയ്യിൽ. വെറും 700 ആളുകളുള്ള ഈ പട്ടണത്തിന് പതിനാലാം നുറ്റാണ്ട് മുതലുള്ള ഒരു പള്ളി നവീകരിക്കാനുള്ള ധനം കണ്ടെത്താനായില്ലെങ്കിൽ അതിൽ അത്ഭുതപ്പെടാനൊന്നുമില്ല. എന്നാൽ 2012 ൽ അവിടെയുള്ള ഒരു കലാകാരന് ഒരു ആശയം തോന്നി ആ ആശയം അയാൾ നടപ്പിൽ വരുത്തിയതോടെയാണ് ഇവിടെ എത്തുന്നവർക്ക് പ്രേതനങ്ങളെ നേരിട്ട് കാണാൻ വഴിയൊരുങ്ങിയത്. മാത്രമല്ല അതോടുകൂടി ആ പള്ളിയെ പുറംലോകം അറിഞ്ഞു അതുതന്നെയാണ് ആ കലാകാരന്റെ ഉദ്ദേശവുമെന്ന് നമുക്ക് അനുമാനിക്കാം. പ്രേതബാധയുണ്ടെന്ന് പറയപ്പെട്ട അതെ പള്ളിയിൽ ജാക്കൂപ് ഹദ്രവ എന്ന കലാകാരൻ 32 ജീവസുറ്റ പ്രേതങ്ങളെ നിർമ്മിച്ചു. ഹദ്രവ തന്റെ സഹപാഠികളെയാണ് ഈ പ്രേത രൂപങ്ങൾക്ക് മോഡലുകളായി ഉപയോഗിച്ചത് അവരെ ഷീറ്റുകളാൽ മൂടുകയും ഭീതി ജനിപ്പിക്കാനായി പ്ലാസ്റ്റർ രൂപങ്ങൾ സൃഷ്ടിക്കുകയും ചെയ്തു.

പള്ളിക്കകത്തുള്ള ബെഞ്ചുകളിലും മറ്റു സ്ഥലങ്ങളിലും അവർ ഇരുന്നു, അവരിരുന്ന ഇടങ്ങളിൽ പ്രേതങ്ങളുടെ രൂപം അയാൾ സൃഷ്ടിച്ചെടുത്തു. അങ്ങനെ പേടിപ്പെടുത്തുന്ന ഒരു അന്തരീക്ഷമുണ്ടായി ഒറ്റ നോട്ടത്തിൽ അവർ ഷാളുകളാൽ മൂടപ്പെട്ട ആളുകളാണെന്ന് തോന്നും. പാശ്ചാത്യ പ്രേത കഥകളിലെ പ്രേതങ്ങളുടെ രൂപങ്ങൾ എങ്ങനെയാണോ അങ്ങനെയുള്ള രൂപം, ഈ പ്രതിമകൾ പ്രദേശത്ത് താമസിച്ചിരുന്ന ഒരു ഗോത്ര വിഭാഗമായ സ്റ്റുഡറ്റെൻ ജർമൻ അഥവാ ജർമൻ ബൊഹീമിയക്കാരെ പ്രധിനിതീകരിക്കുന്നതാണത്രേ. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം മുൻപ് ചെക്കോസ്ലോവാക്കിയ എന്ന ഒറ്റ രാജ്യമായിരുന്ന ഇന്നത്തെ ചെക്ക് റിപ്പബ്ലിക്കിൽ നിന്ന് പുറത്താക്കപ്പെട്ട ജർമൻ വംശജരാണ് സ്റ്റുഡറ്റെൻ ജെർമനെക്ക. ചെക്ക് റിപ്പബ്ലിക്കിൽ മൂന്ന് ദശലക്ഷം സ്റ്റുഡറ്റെൻ ജർമൻ കാരുണ്ടെന്ന് വിശ്വസിക്കപ്പെട്ടിരുന്നു.

ഒരിക്കൽ പുറത്താക്കപ്പെട്ട അവർ ജർമനിയിലേക്കും ഓസ്‌ട്രേലിയയിലേക്കും മാറുകയായിരുന്നു. ഏതായാലും സെയിന്റ് ജോർജ് പള്ളിയിലെ പ്രേതങ്ങളെ കാണാൻ ലോകമെമ്പാടുമുള്ള സന്ദർശകർ എത്തുന്നുണ്ട്. യൂട്യൂബിൽ 2013 ൽ ഒരു വീഡിയോ അപ്‌ലോഡ് ചെയ്യപ്പെട്ടിരുന്നു ഈ പള്ളിയെക്കുറിച്ച്, 2 ലക്ഷത്തിലേറെ കണ്ട ആ വീഡിയോ സഭയുടെ ജനപ്രീതി വർധിക്കാൻ കാരണമായി. പള്ളി പ്രശസ്തമായതോടെ പള്ളിയുടെ മേൽക്കൂര നന്നാക്കാൻ ടൂറിസ്റ്റുകൾ ആയിരക്കണക്കിന് ഡോളറുകളാണ് സംഭാവന നൽകിയത്. ഒന്നോ രണ്ടോ സന്ദർശകർ ഒഴിച്ച് ബാക്കിഎല്ലാവരും പ്രേതങ്ങളെ കാണാൻ ആഗ്രഹം പ്രകടിപ്പിച്ചവരാണെന്ന് പ്രേതപ്പള്ളി സൂക്ഷിപ്പുകാരനായ ഇപ്പോൾ ചുമതലയുള്ള പീറ്റർ പോൾ പറയുന്നു, കയറാൻ മടിച്ചവർ വാതിലിലൂടെ എത്തി നോക്കി പേടിച്ചെന്നും അയാൾ കൂട്ടിച്ചേർത്തു. എല്ലാ ഞായറാഴ്ചയും കുറച്ചു മണിക്കൂറോളം പള്ളി തുറന്നിരിക്കും അല്ലാത്ത ദിവസങ്ങൾ ജനലിലൂടെ അവയെ കാണാൻ സാധിക്കും നമുക്ക് കാണാൻ ധൈര്യമുണ്ടായാൽ മാത്രം മതി.

Related Topics

Share this story