Times Kerala

‘സത്യം പറഞ്ഞാ വിശ്വസിക്കുവോ’ യുടെ ടീസര്‍ നാളെ റിലീസ് ചെയ്യും

 
‘സത്യം പറഞ്ഞാ വിശ്വസിക്കുവോ’ യുടെ ടീസര്‍ നാളെ റിലീസ് ചെയ്യും

ഒരു വടക്കന്‍ സെല്‍ഫി എന്ന നിവിന്‍ പോളി ചിത്രത്തിനു ശേഷം പ്രജിത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘സത്യം പറഞ്ഞാ വിശ്വസിക്കുവോ’ യുടെ ടീസര്‍ നാളെ (17-05-2019) രാവിലെ 10.30 മണിക്ക് നിവിന്‍ പോളി തന്റെ ഒഫീഷ്യല്‍ ഫേസ്ബുക്ക്‌ പേജിലൂടെ റിലീസ് ചെയ്യും. ചിത്രത്തില്‍ ബിജു മേനോന്‍ നായക വേഷത്തിലെത്തുന്നു. സംവൃത സുനിലാണ് നായികയാകുന്നത്.സജീവ് പാഴൂരാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിട്ടുള്ളത്.അലന്‍സിയര്‍ , സൈജു കുറുപ്പ്, സുധി കോപ്പ, സുധീഷ്, ശ്രീകാന്ത് മുരളി , വെട്ടുക്കിളി പ്രകാശ് ,വിജയകുമാര്‍ ,ദിനേശ് പ്രഭാകര്‍, മുസ്തഫ , ബീറ്റോ , ശ്രീലക്ഷ്മി, ശ്രുതി ജയന്‍ എന്നിവര്‍ ചിത്രത്തില്‍ അഭിനേതാക്കളാണ്. ഗ്രീന്‍ ടിവി എന്റര്‍ടെയിനര്‍, ഉര്‍വ്വശി തിയ്യേറ്റേഴ്‌സ് എന്നിവയുടെ ബാനറില്‍ രമാദേവി,സന്ദീപ് സേനന്‍, അനീഷ് എം തോമസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

Related Topics

Share this story