Times Kerala

തൃശ്ശൂരില്‍ സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിച്ചു

 
തൃശ്ശൂരില്‍ സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിച്ചു

തൃശ്ശൂര്‍: തൃശ്ശൂരില്‍ സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഡിജിപി ലോക്നാഥ് ബെഹ്റസ്റ്റേഷന്‍െറ ഉദ്ഘാടനം നിര്‍വഹിച്ചു. ഉദ്ഘാടനച്ചടങ്ങില്‍ നോര്‍ത്ത് സോണ്‍ എഡിജിപി ഡോക്ടര്‍ ഷെയ്ഖ് ദര്‍വേഷ് സാഹിബ് അധ്യക്ഷനായിരുന്നു. തൃശൂര്‍ റേഞ്ച് ഐജി ബലറാം ഉപാധി, സിറ്റി പോലീസ് കമ്മീഷണര്‍ യതീഷ് ചന്ദ്ര, റൂറല്‍ എസ് പി കെ പി വിജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു.സിറ്റി പോലീസ് കമ്മീഷണറുടെ കാര്യാലയത്തിനോട് ചേര്‍ന്നുള്ള പുതുതായി നിര്‍മ്മിച്ച കെട്ടിടത്തിലാണ് സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന്‍ പ്രവര്‍ത്തനമാരംഭിചിരിക്കുന്നത്.

 

Related Topics

Share this story