Times Kerala

യുവതി വീട്ടുവരാന്തയില്‍ കുഞ്ഞിന് ജന്മം നല്‍കി

 
യുവതി വീട്ടുവരാന്തയില്‍ കുഞ്ഞിന് ജന്മം നല്‍കി

തിരുവനന്തപുരം: നേമത്ത് യുവതി വീട്ടുവരാന്തയില്‍ കുഞ്ഞിന് ജന്മം നല്‍കി. യുവതിക്ക് അടിയന്തര വൈദ്യസഹായം ഒരുക്കി 108 ആംബുലന്‍സ്. നേമം പൂഴിക്കുന്ന് കോലിയാക്കോഡ് ആമിന മന്‍സിലില്‍ ഷമീറിന്റെ ഭാര്യ സുജിന(22) ആണ് കഴഞ്ഞ രാത്രി ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.പ്രസവ വേദന ആരംഭിച്ചതോടെ ആശുപത്രിയിലേക്ക് പുറപ്പെടാന്‍ ഇറങ്ങിയെങ്കിലും രാന്തയില്‍ എത്തിയപ്പോഴേക്കും സുജിന അവശയാകുകയായിരുന്നു. ഉടന്‍ തന്നെ 108 ആംബുലന്‍സിന്റെ സേവനം തേടി. ആംബുലന്‍സ് എത്തുന്നതിന് മുന്‍പ് 12.05 ഓടെ വരാന്തയില്‍ സുജിന കുഞ്ഞിന് ജനം നല്‍കി. സ്ഥലത്തെത്തിയ ഉടന്‍ ആംബുലന്‍സ് എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്‍ രാഖില്‍ സുജിനയെയും കുഞ്ഞിനേയും പരിശോധിച്ച്‌ വേണ്ട പ്രഥമ ശുശ്രൂഷ നല്‍കി. തുടര്‍ന്ന് പൊക്കിള്‍കൊടി ബന്ധം വേര്‍പ്പെടുത്തി ഇരുവരെയും ആംബുലന്‍സിലേക്ക് മാറ്റി. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.

Related Topics

Share this story