chem

അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍: അപേക്ഷിക്കാം

ശാസ്താംകോട്ട അഡീഷണല്‍ ഐ സി ഡി എസ് പ്രോജക്ടിലെ നിലവിലുള്ളതും ഇനി ഉണ്ടാകാന്‍ ഇടയുള്ളതുമായ അങ്കണവാടി ഹെല്‍പ്പറുടെയും(മൈനാഗപ്പള്ളി പഞ്ചായത്ത്) വര്‍ക്കറുടെയും (ശാസ്താംകോട്ട പഞ്ചായത്ത് മാത്രം) ഒഴിവുകളിലേക്ക് സ്ഥിര നിയമനത്തിന് നിര്‍ദ്ദിഷ്ട യോഗ്യതയുള്ള വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ അതത് പഞ്ചായത്തുകളിലെ സ്ഥിരം താമസക്കാരായിരിക്കണം. എസ് എസ് എല്‍ സി ജയിച്ചവരെയാണ് അങ്കണവാടി വര്‍ക്കര്‍ തസ്തികയിലേക്ക് പരിഗണിക്കുന്നത്(പട്ടികജാതി വിഭാഗത്തില്‍ നിന്നും എസ് എസ് എല്‍ സി ജയിച്ചിവര്‍ ഇല്ലാതെ വന്നാല്‍ എസ് എസ് എല്‍ സി തോറ്റവരെയും പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്നും എസ് എസ് എല്‍ സി ജയിച്ചവര്‍ ഇല്ലാതെ വന്നാം എട്ടാം ക്ലാസ് ജയിച്ചവരെയും പരിഗണിക്കും). അങ്കണവാടി ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ എഴുത്തും വായനയും അറിയാവുന്നവരും കായികക്ഷമതയുള്ളവരുമായിരിക്കണം. എസ് എസ് എല്‍ സി ജയിച്ചവര്‍ ഈ തസ്തികയിലേക്ക് അപേക്ഷിക്കേണ്ടതില്ല. അങ്കണവാടി ഹെല്‍പ്പര്‍/വര്‍ക്കര്‍ തസ്തികയില്‍ താത്കാലികമായി ജോലി ചെയ്തവര്‍, പ്രീ-പ്രൈമറി ട്രെയിനിംഗ്/നഴ്‌സറി ട്രെയിനിംഗ് ഉള്ളവര്‍, വിധവകള്‍, ബി പി എല്‍ വിഭാഗക്കാര്‍, സാമൂഹ്യനീതി വകുപ്പിന്റെ കീഴിലുള്ള ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികള്‍ എന്നിവര്‍ക്ക് പ്രതേ്യക പരിഗണന ലഭിക്കും. അപേക്ഷകര്‍ 2017 ജനുവരി ഒന്നിന് 18 വയസ് പൂര്‍ത്തിയായവരും 46 വയസ് കവിയാത്തവരുമായിരിക്കണം. പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്കും അങ്കണവാടി പ്രവര്‍ത്തകരായി താത്കാലികമായി ജോലി ചെയ്തിട്ടുള്ളവര്‍ക്കും ഉയര്‍ന്ന പ്രായപരിധിയില്‍ നിയമാനുസൃത ഇളവ് ലഭിക്കും. 2008-09 ല്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളവരുടെ അപേക്ഷകള്‍ പരിഗണിക്കുന്നതിനാല്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. അപേക്ഷയോടൊപ്പം സ്ഥിരതാമസം, ജാതി, വയസ്, വിദ്യാഭ്യാസ യോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സമര്‍പ്പിക്കണം. അപേക്ഷ ക്ഷണിക്കുന്ന പ്രദേശത്തെ സ്ഥിരം താമസക്കാരിയാണെന്ന് തെളിയിക്കുന്ന രേഖയായി വില്ലേജാഫീസറുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. താത്പര്യമുള്ളവര്‍ ജൂലൈ 31ന് വൈകിട്ട് അഞ്ചിനകം ശിശുവികസന ഓഫീസര്‍, ഐ സി ഡി എസ് പ്രോജക്ട് ഓഫീസ്, ശാസ്താംകോട്ട അഡീഷണല്‍, എന്‍ എസ് എസ് താലൂക്ക് യൂണിയന്‍ ബില്‍ഡിംഗ്, മനക്കര, ശാസ്താംകോട്ട പി ഒ, കൊല്ലം – 690521 എന്ന വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷാ ഫോറത്തിന്റെ മാതൃക ശാസ്താംകോട്ട അഡീഷണല്‍ ഐ സി ഡി എസ് ഓഫീസ്, ബ്ലോക്ക് പഞ്ചായത്ത്, ശാസ്താംകോട്ട, മൈനാഗപ്പള്ളി പഞ്ചായത്തുകള്‍ എന്നിവിടങ്ങളില്‍ ലഭിക്കും. അപേക്ഷയുടെ കവറിന് പുറത്ത് അങ്കണവാടി വര്‍ക്കര്‍/ഹെല്‍പ്പര്‍ തിരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷ എന്നെഴുതിയിരിക്കണം. വിശദ വിവരങ്ങള്‍ ശാസ്താംകോട്ട അഡീഷണല്‍ ഐ സി ഡി എസ് ഓഫീസില്‍ ലഭിക്കും.

You might also like

Comments are closed.