Times Kerala

ഓണപ്പാട്ടുകൾ.!

 
ഓണപ്പാട്ടുകൾ.!

ഓണത്തിന്റെ ഐതിഹ്യം വിളിച്ചോതുന്ന ഒരു ഓണപ്പാട്ട്

“മാവേലി നാട് വാണീടും കാലം
മാനുഷരെല്ലാരുമൊന്നുപോലെ
ആമോദത്തോടെ വസിക്കും കാലം
ആപത്തങ്ങാർക്കുമൊട്ടില്ല താനും
ആധികൾ വ്യാധികളൊന്നുമില്ല
ബാലമരണങ്ങൾ കേൾക്കാനില്ല.
കള്ളവുമില്ല ചതിയുമില്ല
എള്ളോളമില്ല പൊളി വചനം
കള്ളപ്പറയും ചെറു നാഴിയും,
കള്ളത്തരങ്ങൾ മറ്റൊന്നുമില്ല.”

ഓണപ്പാട്ട് – 2

ആദ്യത്തെ പൂക്കലം ഓര്‍മ്മയില്‍ നീയിട്ടു
അന്നത്തെ ഓണവും പങ്കു വെച്ചു.
ചെമ്പാവ് ചോറിന്‍ ചെറുപ്പമാണെങ്കിലും
ചൊല്ലതെ ചൊല്ലി നാമിരുന്നു.
പൂക്കള്‍ നുള്ളാതെ നുള്ളി നാമിരുന്നു…

ചിങ്ങപ്പൂവൊന്നെറിഞ്ഞപ്പുറം നീ നില്‍ക്കെ
എന്നുള്ളില്‍ എന്തായിരുന്നുവെന്നോ.
മന്നിലോരോ ദിനങ്ങളും ഓണമെന്നോ
പൂക്കാ മരങ്ങളെ പൂമരമാക്കുന്ന
പൊന്നോണ നാളെന്ന് വന്ന് ചേരും
എന്റെ പൊന്നിന്‍കുടമേ നീയെന്ന് വന്ന് ചെരും.

ഓരോ തുമ്പയും ഓണ നിലാവത്ത്
ഓര്‍ക്കനിരിക്കുന്ന നേരമാണ്.
ഇന്ന് പാരാകെ പൂവിളി ദൂരമാണ്.
എങ്ങോ മറഞ്ഞ നീ- ഇന്നടുത്തെത്തുമ്പോള്‍
എണ്ണാതെ മൂന്നടി ഞനെടുക്കും
എന്റെ നെഞ്ചിലെ മാവേലി നീയാണ്..

ഓണപ്പാട്ട് – 2

പൊന്നുരുകി നീലവാനില്‍
പൊന്നുരുകി നീലവാനില്‍
അന്തിയാകുന്നേരം
ചെങ്കദളിപ്പൂവിതറി തെന്നലങ്ങുപോകേ
ആറ്റുവഞ്ചിപ്പൂനിരകള്‍ നാണമാടുന്നേരം
ഓണവില്ലിന്‍ കുഞ്ചലവും പാട്ടുമൂളും പോലെ
മധുമയമായ് ഞാന്‍ മുരളികയൂതാം
കനിയഴകേ നീ തളിരിതളായി
തിലവയലോരത്തുവന്നെന്റെ ചാരേവിടരുമെങ്കില്‍
നീ നീരാടും പുഴയിറമ്പിലെ തുളസിപ്പൂദലമായ് ഞാന്‍ ഒഴുകും
ഈ പൂന്തെന്നല്‍ തഴുകുമാവെണ്ണപ്പളുങ്കുടല്‍ ചുറ്റി നീന്താന്‍
കാരിരുള്‍ തിങ്ങുമളകമിളകുമാ
താളത്തില്‍ മാനത്തെ ചെങ്കുടം മുങ്ങുമീ
ഓളങ്ങളില്‍ പൂക്കളായ് നാം മാറിയെങ്കില്‍ (പൊന്നുരുകി)

നിന്‍ ശ്രീകോവില്‍ നട തുറന്നതിനുള്ളിലെ നെയ്ത്തിരിയായ് ഞാന്‍ എരിയും
ഈ ദീപത്തില്‍ തെളിയുമാ തങ്കത്തളിരുടലൊന്നു പുല്‍കാന്‍
നിന്നരയാടയിഴകളിളകുമാ
താളത്തില്‍ ധൂമത്തിന്‍ നാളങ്ങള്‍ പൊങ്ങുമീ
സന്ധ്യയിതില്‍ നമ്മളൊന്നായ് മാറിയെങ്കില്‍ (പൊന്നുരുകി)

Related Topics

Share this story