Times Kerala

ക്ലാസി ഹോട്ട് മാളവിക മോഹനന്‍; ചിത്രങ്ങൾ വൈറൽ

 
ക്ലാസി ഹോട്ട് മാളവിക മോഹനന്‍; ചിത്രങ്ങൾ വൈറൽ

മലയാളി ഛായാഗ്രാഹകന്‍ കെ.യു മോഹനന്റെ മകളാണ് മാളവിക. കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ നിന്നുള്ള കുടുംബമാണെങ്കിലും മാളവിക വളർന്നത് മുംബൈ നഗരത്തിലാണ്. മുംബൈയിലെ വിൽസൺ കോളേജിൽ നിന്നും മാസ്സ് കമ്മ്യൂണിക്കേഷനിൽ ബിരുദമെടുത്തു. കോളേജ് പഠനകാലത്ത് പൂവാലശല്യത്തിനെതിരായി നടന്ന ‘’ചപ്പൽ മാരൂംഗി’’ കാമ്പയിനിൽ അംഗമായിരുന്നു.

2013-ൽ ഛായാഗ്രാഹകനായ അഴഗപ്പന്റെ ആദ്യത്തെ സംവിധാന സംരംഭമായ പട്ടം പോലെ എന്ന ചിത്രത്തിൽ ദുൽക്കർ സൽമാന്റെ നായികയായിട്ടായിരുന്നു തുടക്കം.തുടർന്ന് നിർണ്ണായകം എന്ന ചിത്രത്തിൽ ആസിഫ് അലിയുടെ നായികയായി. ഈ ചിത്രത്തിലെ അഭിനയത്തിന് ജേസി അവാർഡിന്റെ പ്രത്യേക ജൂറി പുരസ്ക്കാരം ലഭിച്ചു. ഹീറോ ഹോണ്ടാ, മാതൃഭൂമി യാത്ര തുടങ്ങിയവയുടെ പരസ്യചിത്രങ്ങളിലും അഭിനയിച്ചു. പ്രശസ്ത ഇറാനിയൻ ചലച്ചിത്രസംവിധായകനായ മജീദ് മജീദിയുടെ ആദ്യ ഇന്ത്യൻ ചലച്ചിത്രമായ ‘’ബിയോണ്ട് ദ ക്ലൗഡ്സ്’’ എന്ന ചിത്രത്തിൽ നായികയായി തിരഞ്ഞെടുക്കപ്പെട്ടു.

താരത്തിന്റെ ക്‌ളാസ്സിക് ലുക്കിലുള്ള പുതിയ ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാണ്. കൈത്തറി വസ്ത്രവും വെള്ളി ആഭരണങ്ങളുമാണ് ചിത്രങ്ങളിൽ  മാളവികയുടെ വേഷം

ചിത്രങ്ങൾ കാണാം…ക്ലാസി ഹോട്ട് മാളവിക മോഹനന്‍; ചിത്രങ്ങൾ വൈറൽ ക്ലാസി ഹോട്ട് മാളവിക മോഹനന്‍; ചിത്രങ്ങൾ വൈറൽ ക്ലാസി ഹോട്ട് മാളവിക മോഹനന്‍; ചിത്രങ്ങൾ വൈറൽ ക്ലാസി ഹോട്ട് മാളവിക മോഹനന്‍; ചിത്രങ്ങൾ വൈറൽ ക്ലാസി ഹോട്ട് മാളവിക മോഹനന്‍; ചിത്രങ്ങൾ വൈറൽ ക്ലാസി ഹോട്ട് മാളവിക മോഹനന്‍; ചിത്രങ്ങൾ വൈറൽ ക്ലാസി ഹോട്ട് മാളവിക മോഹനന്‍; ചിത്രങ്ങൾ വൈറൽ ക്ലാസി ഹോട്ട് മാളവിക മോഹനന്‍; ചിത്രങ്ങൾ വൈറൽ ക്ലാസി ഹോട്ട് മാളവിക മോഹനന്‍; ചിത്രങ്ങൾ വൈറൽ

Related Topics

Share this story