Times Kerala

മമ്മൂട്ടി ചിത്രം ‘ഉണ്ട’യുടെ ടീസര്‍ പുറത്തിറങ്ങി

 
മമ്മൂട്ടി ചിത്രം ‘ഉണ്ട’യുടെ ടീസര്‍ പുറത്തിറങ്ങി

മമ്മൂട്ടി നായകനാവുന്ന ഏറ്റവും പുതിയ ചിത്രം ഉണ്ടയുടെ ടീസര്‍ പുറത്തിറങ്ങി. ചിത്രത്തിന്റെ ടീസര്‍ നടന്‍ മോഹന്‍ ലാലാണ് പുറത്തിറക്കിയത്. മമ്മുട്ടിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലും ടീസര്‍ പങ്കുവച്ചിട്ടുണ്ട്.ഖാലിദ് റഹ്മാന്‍ കഥയും ഹര്‍ഷദ് തിരക്കഥയും എഴുതിയ ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോ, ആസിഫ് അലി, വിനയ് ഫോര്‍ട്ട് എന്നിവരും പോലീസ് വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ജേക്കബ് ഗ്രിഗറി, സുധി കോപ്പ, അര്‍ജുന്‍ അശോകന്‍, ദിലീഷ് പോത്തന്‍, അലെന്‍സിയര്‍ എന്നിവരാണ് മറ്റഭിനേതാക്കള്‍.. ആരിയാണ് ഛായാഗ്രഹണം. സംഗീതം പ്രശാന്ത് പിള്ള. ബോളിവുഡില്‍ നിന്നും ഷാം കൗശലാണ് സംഘട്ടന രംഗങ്ങള്‍. ജെമിനി സ്റ്റുഡിയോക്കൊപ്പം മൂവി മില്ലിലെ കൃഷ്ണന്‍ സേതുകുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Related Topics

Share this story