Times Kerala

തപാല്‍വോട്ട് അട്ടിമറി; ഡി​ജി​പിയുടെ നീക്കങ്ങളില്‍ യ​ഥാ​ര്‍​ഥ പ്ര​തി​ക​ളെ ര​ക്ഷി​ക്കാ​നു​ള്ള ശ്ര​മമെന്ന് മുല്ലപ്പള്ളി

 
തപാല്‍വോട്ട് അട്ടിമറി; ഡി​ജി​പിയുടെ നീക്കങ്ങളില്‍ യ​ഥാ​ര്‍​ഥ പ്ര​തി​ക​ളെ ര​ക്ഷി​ക്കാ​നു​ള്ള ശ്ര​മമെന്ന് മുല്ലപ്പള്ളി

തി​രു​വ​ന​ന്ത​പു​രം: കേരള പൊലീസിന്‍െറ തപാല്‍വോട്ട് അട്ടിമറി അന്വേഷണത്തില്‍ സമയം നീട്ടിനല്കണമെന്ന് ആവശ്യപ്പെട്ട ഡി​ജി​പിയുടെ നീക്കങ്ങളില്‍ യ​ഥാ​ര്‍​ഥ പ്ര​തി​ക​ളെ ര​ക്ഷി​ക്കാ​നു​ള്ള ശ്ര​മ​മാ​ണെ​ന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍.ഡി​ജി​പി​യു​ടെ ശ്ര​മം അ​ന്വേ​ഷ​ണം നീ​ട്ടി​ക്കൊ​ണ്ടു​പോ​കാ​നു​മു​ള്ള ത​ന്ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​ണെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി. ക​ള്ള​വോ​ട്ടി​നെ​തി​രെ കോ​ണ്‍​ഗ്ര​സും യു​ഡി​എ​ഫും ന​ട​ത്തി​വ​ന്ന ധ​ര്‍​മ്മ​യു​ദ്ധ​ത്തി​ന്‍റെ ആ​ദ്യ​വി​ജ​യ​മാ​ണ് കാസര്‍ഗോഡ് റീപോളിങേന്നും മു​ല്ല​പ്പ​ള്ളി കൂട്ടിച്ചേര്‍ത്തു.

Related Topics

Share this story