Times Kerala

കൊടുത്ത വാക്ക് പാലിച്ച്‌ കോ​ഴി​ക്കോ​ട് ജില്ലാ ക​ള​ക്ട​ര്‍; ആര്യ​ക്കു ലാപ്ടോപ്പ് സമ്മാനിച്ചു

 
കൊടുത്ത വാക്ക് പാലിച്ച്‌ കോ​ഴി​ക്കോ​ട് ജില്ലാ ക​ള​ക്ട​ര്‍; ആര്യ​ക്കു ലാപ്ടോപ്പ് സമ്മാനിച്ചു

കോ​ഴി​ക്കോ​ട്: കൊടുത്ത വാക്ക് പാലിച്ച്‌ കോ​ഴി​ക്കോ​ട് ജില്ലാ ക​ള​ക്ട​ര്‍ സാം​ബ​ശി​വ റാ​വു. വാ​ഹ​നാ​പ​ക​ട​ത്തെ തു​ട​ര്‍​ന്ന് ഓ​ര്‍​മ​ക​ള്‍ ന​ഷ്ട​പ്പെ​ട്ട് ഒ​രു ഭാ​ഗം ത​ള​ര്‍​ന്നു കി​ട​ക്കു​ന്ന അച്ഛന്‍െറ വേദനകള്‍ ഉള്ളിലൊതുക്കി പ​ഠി​ച്ച്‌ ഉയര്‍ന്ന വി​ജ​യം നേ​ടി​യ പ്രൊ​വി​ഡ​ന്‍​സ് ഹ​യ​ര്‍​സെ​ക്ക​ന്‍റ​റി സ്കൂ​ള്‍ വി​ദ്യാ​ര്‍​ഥി​നി​യാ​യ ആ​ര്യയെ കഴിഞ്ഞ ദിവസം കളക്ടര്‍ സന്ദര്‍ശിക്കുകയും തുടര്‍ പഠനത്തിന് ഒരു ലാപ്ടോപ്പ് സമ്മാനമായി നല്‍കാമെന്നും വാക്ക് കൊടുത്തിരുന്നു. ആര്യ​ക്കു വാ​ഗ്ദാ​നം ചെ​യ്ത ലാ​പ്ടോ​പ്പ് ഇന്ന് ക​ള​ക്ട​ര്‍ നേ​രി​ട്ടു കൈ​മാ​റി.മാ​തൃ​സ്നേ​ഹം ചാ​രി​റ്റ​ബി​ല്‍ മാ​നേ​ജിം​ഗ് ട്ര​സ്റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പി. ​ഷാ​നാ​ണ് ആ​ര്യ​ക്കു​ള്ള ലാ​പ്ടോ​പ്പ് സ്പോ​ണ്‍​സ​ര്‍ ചെ​യ്ത​ത്. കൂ​ടാ​തെ പ​ഠ​ന​സ​ഹാ​യ​ത്തി​നാ​യി സ്റ്റ​ഡി ടേ​ബി​ള്‍, ക​സേ​ര എ​ന്നി​വ​യും ആര്യയ്ക്ക് സമ്മാനിച്ചു.

Related Topics

Share this story