Times Kerala

‘കക്ഷി അമ്മിണിപ്പിള്ള’യിലെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി

 
‘കക്ഷി അമ്മിണിപ്പിള്ള’യിലെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി

നവാഗതനായ ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത് ആസിഫ് അലി നായകനാകുന്ന പുതിയ ചിത്രമാണ് കക്ഷി: അമ്മിണിപ്പിള്ള. ചിത്രത്തിന്റെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു.ഒരുപാട് നല്ല കഥാപാത്രങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച അനശ്വര നടന്‍ ബാബു സ്വാമി ‘കക്ഷി അമ്മിണിപ്പിള്ള’യില്‍ ജെയിംസ് വക്കീലിന്റെ വേഷത്തില്‍ എത്തുന്നു. ആസിഫ് അലിയുടെ നായികയായി അശ്വതി മനോഹരനാണ് എത്തുന്നത്. സനിലേഷ് ശിവനാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സറാ ഫിലിംസിന്റെ ബാനറില്‍ റിജു രാജനാണ് ചിത്രം നിര്‍മിക്കുന്നത്.

Related Topics

Share this story