Times Kerala

അര്‍ജുന്‍ മാറോളിയുടെ രണ്ടാമത്തെ ചിത്രപ്രദര്‍ശനത്തിനു തുടക്കമായി

 
അര്‍ജുന്‍ മാറോളിയുടെ രണ്ടാമത്തെ ചിത്രപ്രദര്‍ശനത്തിനു തുടക്കമായി

കൊല്ലം: KL സീരീസിലെ അര്‍ജുന്‍ മാറോളിയുടെ രണ്ടാമത്തെ എക്സിബിഷന്‍ ‘KL 02’ കൊല്ലത്തെ 8 പോയിന്‍റ് ആര്‍ട്ട് കഫേയില്‍ തുടക്കമായി. 12 വയസിനുള്ളില്‍ അയ്യായിരത്തിലധികം ചിത്രങ്ങള്‍ വരച്ച്‌ വരകളുടെ ലോകത്തെ കൊച്ചു വിസ്മയമായി മാറിയ അനവദ്യ കാരിക്കേച്ചര്‍ വരച്ച്‌ മേള ഉദ്ഘാടനം ചെയ്തു.24 ചിത്രങ്ങളിലൂടെ കൊല്ലം ജില്ലയുടെ പ്രധാന ലാന്‍റ്മാര്‍ക്കുകള്‍ ചിത്രീകരിച്ചിരിക്കുകയാണ് ഈ കലാകാരന്‍. രാവിലെ 11മണി മുതല്‍ രാത്രി 8മണി വരെയാണ് പ്രദര്‍ശനം നടക്കുന്നത്. വിവിധ ജില്ലകളിലായി ആറോളം ചിത്രപ്രദര്‍ശനങ്ങള്‍ അര്‍ജ്ജുന്‍ നടത്തിയിട്ടുണ്ട്.

Related Topics

Share this story