Times Kerala

കൗമാരക്കാരനോട് അമ്മ പറയേണ്ട കാര്യങ്ങള്‍!

 
കൗമാരക്കാരനോട് അമ്മ പറയേണ്ട കാര്യങ്ങള്‍!

ആണായാലും പെണ്ണായാലും അമ്മയോടുള്ള അത്രയും അടുപ്പം വേറൊരാളോടും ഒരു കുട്ടിയ്ക്കും ഉണ്ടാവില്ല. പണ്ടുള്ളവര്‍ പറയും ആണ്‍മക്കള്‍ക്ക് അമ്മമാരോടായിരിക്കും അടുപ്പം കൂടുതലെന്ന്. അമ്മമാരോട് മക്കള്‍ക്ക് എന്തും തുറന്നു പറയാം.

അതുപോലെ തന്നെ ഓരോ പ്രായത്തിലും ആണ്‍മക്കളോട് അമ്മമാര്‍ പറഞ്ഞ്മ നസ്സിലാക്കിക്കൊടുക്കേണ്ട കാര്യങ്ങളുണ്ട്. പ്രത്യേകിച്ച്‌ ആണ്‍മക്കളുടെ കൗമാരകാലത്ത്. എന്തൊക്കെ കാര്യങ്ങളാണ് ആണ്‍മക്കള്‍ക്ക് അമ്മമാര്‍ അവരുടെ കൗമാരകാലത്ത് പറഞ്ഞ് മനസ്സിലാക്കിക്കൊടുക്കേണ്ടത് എന്ന് നോക്കാം.

ചെറുപ്പത്തിലേ തന്നെ ആണ്‍കുട്ടികളില്‍ ഉടലെടുക്കുന്ന ഒരു വിചാരമാണ് ഇത്. അടുക്കള എന്നു പറയുന്നത് പെണ്‍കുട്ടികള്‍ക്ക് മാത്രമായിട്ടുള്ളതാണ് എന്നത്. എന്നാല്‍ അടുക്കളം ഒരിക്കലും പെണ്‍കുട്ടികള്‍ക്ക് മാത്രമല്ല ആണ്‍കുട്ടികള്‍ക്കും തുല്യ അവകാശമാണ് ഉള്ളതെന്ന് അമ്മമാര്‍ പറയുന്നു.

പാചകത്തിന്റെ അടിസ്ഥാനപരമായ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കി കൊടുക്കണം. എവിടെയെങ്കിലും ഒറ്റയ്ക്ക് ജീവിക്കുമ്ബോള്‍ മറ്റുള്ളവരെ ആശ്രയിക്കാതെ ജീവിയ്ക്കാന്‍ പാചകം പഠിച്ചേ മതിയാവൂ.

ഏത് തരത്തിലുള്ള സാമൂഹ്യ അതിക്രമങ്ങളാണ് ഇന്നത്തെ കാലത്ത് നടക്കുക എന്ന് പറയാന്‍ കഴിയില്ല. അതുകൊണ്ട് തന്നെ ഇതിനെക്കുറിച്ചെല്ലാം ചെറുതെങ്കിലുമായ ഒരു വിവരം നല്‍കണം.ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഇത്. കാരണം സ്ത്രീകളെ ബഹുമാനിയ്ക്കാന്‍ പഠിയ്ക്കണം എന്നത്. അമ്മയായായാലും സഹപാഠിയാണെങ്കിലും ഭാര്യയാണെങ്കിലും അവളെ ബഹുമാനിയ്ക്കാന്‍ പഠിയ്ക്കണം.

പലരും വൈകാരികമായ പെരുമാറ്റം കൊണ്ട് പലപ്പോഴും കണ്ണ് കാണാത്തവരായിരിക്കും. ചിലര്‍ക്ക് ദേഷ്യമായിരിക്കും മറ്റു ചിലര്‍ക്ക് എല്ലാം തമാശയായിരിക്കും. ഇതിനെയെല്ലാം നിയന്ത്രിക്കാന്‍ പഠിയ്ക്കണം.
നമ്മുടെ സമൂഹത്തിലെ ഓരോ ജീവിയോടും അത് മനുഷ്യനായാലും മൃഗമായാലും ദയയോട് കൂടി പെരുമാറാന്‍ പഠിപ്പിക്കണം.

Related Topics

Share this story