Times Kerala

ചോറ് വീണ്ടും ചൂടാക്കി കഴിക്കല്ലേ കാരണം!

 
ചോറ് വീണ്ടും ചൂടാക്കി കഴിക്കല്ലേ കാരണം!

ബാക്കി വരുന്ന ചോറ് നാം ഫ്രിഡ്ജില്‍ സൂക്ഷിയ്ക്കാറുണ്ട്. ഇതു വീണ്ടുമെടുത്തു ചൂടാക്കിക്കഴിയ്ക്കും. എന്നാല്‍ ചോറ് വീണ്ടും ചൂടാക്കി ഉപയോഗിയ്ക്കരുതെന്നാണ് പറയുക.

ഫുഡ് സ്റ്റാന്റേഡ് ഏജന്‍സി പറയുന്നത് അരി പാകം ചെയ്യാത്ത അവസ്ഥയില്‍ ഉപദ്രവകാരികളായ ബാക്ടീരിയകളുണ്ടാകുന്നത് സ്വാഭാവികം. ഇത് പാചകം ചെയ്യുമ്പോള്‍ നന്നായി വെന്താലേ ചത്തുപോകൂ.

ചോറ് കൃത്യ താപനിലയിലല്ലാതെ സൂക്ഷിച്ചാല്‍ ഈ ബാക്ടീരിയകള്‍ വീണ്ടും വരാന്‍ സാധ്യതയേറെ. ഇതു കഴിയ്ക്കുമ്പോള്‍ ഇവ ശരീരത്തിലെത്തും.

ഉദാഹരണത്തിന് രാവിലെ ചോറ് പാകം ചെയ്തു കഴിഞ്ഞ് ഇതേ ചോറു തന്നെ വൈകീട്ടും കഴിയ്ക്കുമ്പോള്‍ ഈ ബാക്ടീരിയകളുടെ സാന്നിധ്യമുണ്ടാകും. ഇവ ശരീരത്തിലെത്തും.

പാകം ചെയ്ത് ഒന്നുരണ്ടു മണിക്കൂറിനുള്ളില്‍ തന്നെ ചോറു കഴിയ്ക്കണമെന്നു പറയാം. ഇതു കഴിഞ്ഞാല്‍ ഇവയില്‍ രോഗാണുക്കള്‍ വരാന്‍ സാധ്യതയേറെ. അല്ലെങ്കില്‍ ഇത് നല്ല തണുപ്പുള്ള അവസ്ഥയില്‍ സൂക്ഷിക്കണം. ഫ്രിഡ്ജിലെങ്കില്‍ നല്ല തണുപ്പില്‍, അതായത് കുറഞ്ഞ താപനിലയില്‍.

ഫ്രിഡ്ജില്‍ സൂക്ഷിച്ച ചോറാണെങ്കിലും നല്ലപോലെ ചൂടായില്ലെങ്കില്‍ പുറത്തെടുക്കുമ്പോള്‍, തണുപ്പു കുറയുമ്പോള്‍ ബാക്ടീരിയകളുടെ സാന്നിധ്യം വീണ്ടുമുണ്ടാകും. ഇത് ചെറുതായി ചൂടാക്കിയതു കൊണ്ടു നശിക്കുകകയുമില്ല.

ചോറ് കൃത്യതാപനിലയിലല്ലാതെ സൂക്ഷിച്ചാല്‍ വയറിളക്കം, ഛര്‍ദി തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ക്കു സാധ്യതയേറെയാണ്.

ഇതുപോലെ പാചകഎണ്ണകള്‍ വീണ്ടും ചൂടാക്കി ഉപയോഗിയ്ക്കുന്നതും ആരോഗ്യത്തിന് ദോഷം ചെയ്യും. ഇവയിലെ പോളിസാച്വറേറ്റഡ് ഓയിലുകള്‍, ലിനോയിക് ആസിഡ് എന്നിവ വീണ്ടും ചൂടാകുമ്പോള്‍ ടോക്‌സിനുകള്‍ ഉല്‍പാദിപ്പിയ്ക്കും. ക്യാന്‍സര്‍, ലിവര്‍ പ്രശ്‌നങ്ങള്‍, അല്‍ഷീമേഴ്‌സ് ഡിസീസ് തുടങ്ങിയ പല രോഗങ്ങള്‍ക്കും സാധ്യതയേറും.

ഇതുപോലെയാണ് ഇലക്കറികളുടെ കാര്യവും. ഇവ രണ്ടാമതും ചൂടാക്കുന്നത് ആരോഗ്യത്തിനു നല്ലതല്ലെന്ന കാര്യം പലര്‍ക്കുമറിയാം. എന്നാല്‍ ഇതു മാത്രമല്ല വാസ്തവം.

ഇലക്കറികള്‍ പാകം ചെയ്തു കഴിഞ്ഞാല്‍ 12 മണിക്കൂര്‍ ശേഷം വീണ്ടും കഴിയ്ക്കുകയാണെങ്കില്‍, അതായത് പിന്നേറ്റയ്‌ക്കോ മറ്റോ എടുത്തു വയ്ക്കുകയാണെങ്കില്‍ 4 ഡിഗ്രി സെല്‍ഷ്യസില്‍ താഴെ സൂക്ഷിച്ചു വയ്ക്കണം.

ഇവയിലും ബീറ്റ്‌റൂട്ടിലുമെല്ലാം നൈട്രേറ്റുകളുണ്ട്. ഇവ നാലു ഡിഗ്രിയില്‍ കുറഞ്ഞ ചൂടില്‍ സൂക്ഷിച്ചു വയ്ക്കുമ്പോള്‍ ബാക്ടീരികള്‍ ഇവയില്‍ പ്രവര്‍ത്തിച്ച് നേട്രേറ്റ് ഇ ആയി മാറ്റും. ഇത് മെറ്റെമോഗ്ലോബോമീയ എന്ന അവസ്ഥയുണ്ടാക്കും. രക്തസംബന്ധമായ ഡിസോര്‍ഡറാണിത്. തലവേദന, ശ്വസിയ്ക്കാന്‍ ബുദ്ധിമുട്ട്, തളര്‍ച്ച എന്നിവയാണ് ലക്ഷണങ്ങള്‍.കുട്ടികളിലാണ് നൈട്രേറ്റ് ഇ ഏറെ പ്രശ്‌നമുണ്ടാക്കുന്നത്.

Related Topics

Share this story