Times Kerala

ശരീരം അമിതമായി ചൂടാകുന്നുണ്ടോ ?ഇതാ പരിഹാരം

 
ശരീരം അമിതമായി ചൂടാകുന്നുണ്ടോ ?ഇതാ പരിഹാരം

നിങ്ങളുടെ ശരീരം അമിതമായി ചൂടാകുന്നുണ്ടോ?സൂക്ഷിക്കുക അത് നിങ്ങളുടെ ശരീരം തരുന്ന ഒരു മുന്നറിയിപ്പാണ് .എങ്ങനെ ഈ പ്രശ്നം പരിഹരിക്കാം ?

ഉദാഹരണമായി ഒരു വാഹനം നമ്മള്‍ ഉപയോഗിക്കുമ്പോള്‍ വാഹനത്തിന്റെ എഞ്ചിന്‍ ചൂട് ക്രമാതീധമായി വര്‍ധിക്കുമ്പോള്‍ ഡാഷ് ബോര്‍ഡില്‍ അത് കാണിക്കുകയും എന്തോ തകരാര്‍ സംഭവിച്ചിരിക്കുന്നു എന്ന് നമുക്ക് മനസ്സിലാകുകയും ചെയും .എത്രയും പെട്ടെന്ന് ആ പ്രശ്നം പരിഹരിച്ച ശേഷം മാത്രമേ നമ്മള്‍ യാത്ര തുടരുകയുള്ളൂ .അതുപോലെതന്നെ മനുഷ്യശരീരത്തില്‍ ചൂട് ഒരു ക്രമം വിട്ടു വര്‍ധിക്കുന്നത് നമ്മുടെ ലിവര്‍ kidney എന്നിവയ്ക്ക് പ്രശ്നം ഉള്ളതുകൊണ്ടാണ് .അവ നമ്മള്‍ കണ്ടെത്തുന്നില്ല എന്നതുകൊണ്ട് നമുക്ക് പ്രശ്നം ഇല്ല എന്ന് വിചാരിക്കരുത് .ശരീരത്തിലെ ഈ ചൂട് പരിഹരിക്കാന്‍ ലളിതമായ ഒരു മാര്‍ഗ്ഗം പരിചയപ്പെടാം .

മല്ലി ,മല്ലിയുടെ പൊടി അല്ല മല്ലി പത്തു ഗ്രാം .ശരീരത്തിലെ ചൂടിന്റെ അളവ് കൂടുതല്‍ ആണ് എങ്കില്‍ മല്ലിയുടെ അളവ് ഇരുപതു ഗ്രാം വരെ ആകാം .തഴുതാമ ഉണങ്ങിയത്‌ (എല്ലാ പച്ച മരുന്ന് കടകളിലും കിട്ടും )അഞ്ചു ഗ്രാം ,ചൂട് കൂടുതല്‍ ആണ് എങ്കില്‍ പത്തു ഗ്രാം വരെയാകാം .വെള്ളം രണ്ടര ലിറ്റര്‍ .

തയാറാക്കുന്ന വിധം
മല്ലിയും തഴുതാമയും വെള്ളത്തില്‍ ഇട്ട് നന്നായി തിളപ്പിക്കുക .അര ലിറ്റര്‍ വെള്ളം വറ്റുന്നതുവരെ തിളപ്പിക്കുക .ശേഷം വാങ്ങിവച്ചു നല്ലതുപോലെ തണുക്കാന്‍ അനുവദിക്കുക .ശേഷം ദിവസത്തില്‍ പല പ്രാവശ്യമായി കുടിക്കുക .ഇത് കുറച്ച് ദിവസങ്ങള്‍ തുടരുക .നിങ്ങളുടെ ശരീരത്തിലെ മാലിന്യങ്ങള്‍ പോയി നിങ്ങളുടെ ശരീര ഉഷ്മാവ് സാധാരണ നിലയിലേക്ക് വരുന്നത് നിങ്ങള്ക്ക് തന്നെ മനസ്സിലാകും .ഇതുമൂലം ഭാവിയില്‍ നിങ്ങളെ കാത്തിരിക്കുന്ന പല രോഗങ്ങളില്‍ നിന്നും രക്ഷ നേടാന്‍ സാധിക്കും

Related Topics

Share this story