Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

ചെന്നൈയിൽ നിര്‍ത്തിയിട്ടിരുന്ന ടാങ്കറില്‍ കാറിടിച്ചു കയറി യുവതിയും കാര്‍ ഡ്രൈവറും മരിച്ചു

ചെന്നൈ: നിര്‍ത്തിയിട്ടിരുന്ന ടാങ്കറില്‍ കാറിടിച്ചു കയറി യുവതിയും കാര്‍ ഡ്രൈവറും മരിച്ചു. 2 പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചങ്ങനാശേരിയില്‍ നിന്നു കുടുംബത്തോടൊപ്പം ചെന്നൈയിലേക്കു പോയ കുറുമ്ബനാടം കുര്യച്ചന്‍പടി മുള്ളന്‍കുഴി ജെറിന്‍ ജോസിന്റെ ഭാര്യ ലിസ്ബത്ത് സെബാസ്റ്റ്യന്‍ (27), കാര്‍ ഓടിച്ചിരുന്ന മാമ്മൂട് മാമ്ബറമ്ബില്‍ വില്‍സന്‍ (42) എന്നിവരാണു മരിച്ചത്. ലിസ്ബത്തിന്റെ പിതാവിനും ഭര്‍തൃപിതാവിനുമാണ് പരിക്കേറ്റത്. ഇന്നലെ പുലര്‍ച്ചെ നാലോടെ ചെന്നൈയ്ക്കടുത്ത് വില്ലുപുരത്തായിരുന്നു അപകടം.

ചെന്നൈ ഇന്‍ഫോസിസ് ജീവനക്കാരിയായിരുന്ന ലിസ്ബത്ത് ജോലി രാജിവച്ച്‌ ഓസ്ട്രേലിയയില്‍ ഭര്‍ത്താവിന്റെ അടുത്തേക്കു പോകാനിരിക്കുകയായിരുന്നു. ഇതിനായി സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങാനാണ് പിതാവ് സെബാസ്റ്റ്യന്‍, ഭര്‍തൃപിതാവ് ജോസ് മുള്ളന്‍കുഴി എന്നിവര്‍ക്കൊപ്പം യാത്രതിരിച്ചത്. വില്‍സന്‍ പ്രൈവറ്റ് ബസ് ഡ്രൈവറായിരുന്നു.

You might also like

Comments are closed.