Times Kerala

ആ ദിവസങ്ങളില്‍ സെക്‌സിന് താത്പര്യം കൂടുമോ?

 
ആ ദിവസങ്ങളില്‍ സെക്‌സിന് താത്പര്യം കൂടുമോ?

ആര്‍ത്തവദിനങ്ങളില്‍ ലൈംഗികബന്ധത്തിന് പണ്ട് പലര്‍ക്കും താത്പര്യം ഉണ്ടായിരുന്നില്ല. ആര്‍ത്തവകാലത്ത് സെക്‌സ് പാടില്ലെന്നത് വിശ്വാസത്തിന്റെ ഭാഗമായിരുന്നു. എന്നാല്‍, ഇപ്പോള്‍ ആര്‍ത്തവകാലത്തും സെക്‌സ് ആവാം എന്നായിട്ടുണ്ട്. ഈ സമയത്ത് ചില സ്ത്രീകളില്‍ ലൈംഗിക താത്പര്യം കൂടുതലായി കാണുന്നു. ആര്‍ത്തവകാലത്ത് സെക്‌സിനോട് ഒട്ടും ആഗ്രഹം പ്രകടിപ്പിക്കാത്തവരുമുണ്ട്.

ആര്‍ത്തവദിനങ്ങളിലെ ശുചിത്വക്കുറവാണ് പലരെയും സെക്‌സില്‍ നിന്ന് പിന്തിരിപ്പിക്കുന്നത്. വ്യക്തി ശുചിത്വം പാലിക്കുന്നവര്‍ക്ക് ആര്‍ത്തവകാലത്തും ലൈംഗികബന്ധമാവാം. ഈ സമയത്ത് യോനി കൂടുതല്‍ വഴുവഴുപ്പുള്ളതാകും. ഇത് ലൈംഗിക സുഖം കൂട്ടും. ഉറ ഉപയോഗിച്ചാല്‍ അണുബാധക്കുള്ള സാധ്യതയും ഇല്ലാതാക്കാം.

ആര്‍ത്തവദിനങ്ങള്‍ക്കു തൊട്ടുമുമ്പ് സ്ത്രീകള്‍ക്ക് സെക്‌സിനുള്ള ആഗ്രഹം കൂടുമോ? കൂടും എന്നാണ് ഇന്ത്യാന യൂണിവേഴ്‌സിറ്റിയിലെ റിസര്‍ച്ച് സയന്റിസ്റ്റും എഴുത്തുകാരനുമായ ഡെബി ഹെര്‍ബെനിക് പറയുന്നത്. ആര്‍ത്തവദിനങ്ങള്‍ക്കു മുമ്പ് സ്‌ത്രൈണ ഹോര്‍മോണ്‍ നില സ്ത്രീകളുടെ ശരീരത്തില്‍ കൂടുതലായിരിക്കുമത്രേ! ഇത് സെക്‌സിനുള്ള താത്പര്യം കൂട്ടുമെന്നാണ് ഹെര്‍ബെനിക് പറയുന്നത്.

Related Topics

Share this story