Times Kerala

ഈ ഓണത്തിന് ഒരു സ്‌പെഷ്യൽ പാല്‍പ്പായസം ആയാലോ.!

 
ഈ ഓണത്തിന് ഒരു സ്‌പെഷ്യൽ പാല്‍പ്പായസം ആയാലോ.!

സദ്യയാവുമ്പോള്‍ ഒരു പായസത്തിന്റെ കുറവ് വളരെ വലിയ കുറവ് തന്നെയായിരിക്കും. എന്നാല്‍ ഇനി ഇത്തവണ ഈ ഓണത്തിന് പാല്‍പ്പായസം തയ്യാറാക്കാം.

പാല്‍ – 1 ലിറ്റര്‍
വേവിച്ച അരി – 1 കപ്പ് വറുത്ത അണ്ടിപ്പരിപ്പ് മുന്തിരി
പഞ്ചസാര – 4 കപ്പ് അല്‍പം ഏലക്ക പൊടിച്ചത്.

1. പാല്‍ നല്ലതു പോലെ തിളപ്പിക്കുക.

2. പാല്‍ തിളച്ച് കഴിഞ്ഞാല്‍ അതിലേക്ക് വേവിച്ച് വെച്ചിരിക്കുന്ന ചോറ് ചേര്‍ക്കാം.

3.പാല്‍ നല്ലതു പോലെ വെന്ത് കുറുകി വന്നാല്‍ ഇതിലേക്ക് പഞ്ചസാര ചേര്‍ക്കാം.

4. അല്‍പം ഏലക്ക പൊടിച്ചതും ഇതില്‍ ചേര്‍ക്കാം. രണ്ട് മിനിട്ട് നല്ലതു പോലെ തിളപ്പിക്കാം.
5. നട്‌സും ഉണക്കമുന്തിരിയും വെച്ച് അലങ്കരിക്കാം.
6. നല്ല ചൂടോടെ വിളമ്പാവുന്നതാണ്.

Related Topics

Share this story