Times Kerala

ഓണത്തിനായാലും അല്ലെങ്കിലും സദ്യയിൽ അവിയൽ മുഖ്യം.!

 
ഓണത്തിനായാലും അല്ലെങ്കിലും സദ്യയിൽ അവിയൽ മുഖ്യം.!

അവിയൽ ഒരു പ്രധാന ഓണവിഭവമാണ്.നാടൻ അവിയൽ എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.

ആവശ്യമായ സാധനങ്ങൾ….

കാരറ്റ്‌ – ഒരെണ്ണം
ചേന – 100 gm
വെള്ളരിക്കാ – 100 gm
അച്ചിങ്ങ – 100 gm
പടവലങ്ങ – 100 gm
പച്ച ഏത്തക്ക – 100 gm
മുരിങ്ങക്ക – 100 gm
കുമ്പളങ്ങ – 100 gm
പച്ചമുളക് – അഞ്ച് എണ്ണം
മുളകുപൊടി – അര ടീസ്പൂണ്‍
മഞ്ഞള്‍പൊടി – കാല്‍ ടീസ്പൂണ്‍
ചുമന്നുള്ളി – 5 എണ്ണം
പച്ചമാങ്ങ – 2 കഷ്ണങ്ങൾ
തൈര് – 100 മില്ലി
തേങ്ങ തിരുമ്മിയത്‌ – ഒന്ന്
ജീരകം – കാല്‍ ടീസ്പൂണ്‍
കറിവേപ്പില – 3 തണ്ട്
വെളിച്ചെണ്ണ – 4 ടീസ്പൂണ്‍
വെള്ളം – 250 മില്ലി
ഉപ്പ് – പാകത്തിന്

തയ്യാറാക്കുന്ന വിധം…

തേങ്ങ, ജീരകം, ചുമന്നുള്ളി എന്നിവ അരച്ചെടുക്കുക.

പച്ചക്കറികള്‍ കഴുകി വൃത്തിയാക്കി കഷ്ണങ്ങൾ ആക്കുക.

പച്ചക്കറികള്‍ മുളകുപൊടിയും, മഞ്ഞള്‍പൊടിയും ചേര്‍ത്ത് വെള്ളത്തില്‍ വേവിക്കുക. മുക്കാല്‍ വേവാകുമ്പോള്‍ പച്ചമാങ്ങയും ഉപ്പും ചേര്‍ത്ത് ഇളക്കുക. തൈര് ചേര്‍ത്ത് ഇളക്കുക.

പച്ചക്കറികള്‍ വെന്ത ശേഷം വെള്ളം വറ്റിച്ചു അരപ്പ് ചേര്‍ക്കുക.

തീ അണച്ച ശേഷം കറിവേപ്പിലയും വെളിച്ചെണ്ണയും ചേര്‍ത്ത് വാങ്ങുക.രുചിയുള്ള അവിയൽ റെഡി

Related Topics

Share this story