Times Kerala

ലോകത്തില്‍ ഇന്നേവരെ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്ത ഏറ്റവും വലിയ ണ്ഡാശയ മുഴ; മധ്യവയസ്‌കയുടെ വയറ്റില്‍ നിന്ന് നീക്കം ചെയ്തത മുഴയുടെ ഭാരം 50 കിലോഗ്രാം

 
ലോകത്തില്‍ ഇന്നേവരെ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്ത ഏറ്റവും വലിയ ണ്ഡാശയ മുഴ;  മധ്യവയസ്‌കയുടെ വയറ്റില്‍ നിന്ന് നീക്കം ചെയ്തത  മുഴയുടെ ഭാരം 50 കിലോഗ്രാം

ന്യൂഡല്‍ഹി: ഡല്‍ഹി സ്വദേശിനിയായ മധ്യവയസ്‌കയുടെ വയറ്റില്‍ നിന്ന് 50 കിലോഗ്രാം ഭാരമുള്ള മുഴ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു . ഇവര്‍ക്ക് 106 കിലോഗ്രാം ശരീര ഭാരമുണ്ടായിരുന്നു. ഇതില്‍ പകുതിയും ഈ മുഴയുടെ ഭാരമായിരുന്നുവെന്ന് ഡോക്ടർമാർ പറഞ്ഞു. ശസ്ത്രക്രിയയ്ക്ക ശേഷം ഇവരുടെ ശരീര ഭാരം 56 കിലോഗ്രാമായി കുറഞ്ഞതായും ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കി. സങ്കീര്‍ണ്ണമായ ശസ്ത്രക്രിയയ്ക്ക് ശേഷം ആരോഗ്യനില വീണ്ടെടുത്ത ഇവര്‍ ഇന്ന് ആശുപത്രി വിട്ടു.ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയില്‍ നടന്ന മൂന്നര മണിക്കൂര്‍ നീണ്ട സങ്കീർണമായ ശസ്ത്രക്രിയയിലൂടെയാണ് മുഴ നീക്കം ചെയ്തത്. അതേസമയം,രോഗിയുടെ താല്‍പ്പര്യപ്രകാരം ഇവരുടെ പേര് പുറത്തുവിട്ടിട്ടില്ല. ലോകത്തില്‍ ഇന്നേവരെ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്ത ഏറ്റവും വലിയ മുഴയാണിതെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. 2017ല്‍ കോയമ്പത്തൂര്‍ സ്വദേശിനിയില്‍ നിന്ന് നീക്കം ചെയ്ത 34 കിലോയുള്ള മുഴയാണ് ഇതിന് മുമ്പ് നീക്കം ചെയ്ത ഏറ്റവും വലിയ അണ്ഡാശയ മുഴ.

Related Topics

Share this story