Times Kerala

കപില്‍ദേവിന്റെ 36 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് തകര്‍ത്ത് പാക് താരം ഇമാമുല്‍ ഹഖ് ..!

 
കപില്‍ദേവിന്റെ 36 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് തകര്‍ത്ത് പാക് താരം ഇമാമുല്‍ ഹഖ് ..!

പാക് താരം ഇമാമുല്‍ ഹഖ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കപില്‍ ദേവിന്റെ പേരിലുണ്ടായിരുന്ന റെക്കോര്‍ഡ് തകര്‍ത്തു. 36 വര്‍ഷം മുന്‍പ് 1983 ലോകകപ്പില്‍ കപില്‍ദേവ് സിംബാബ്‌വേയ്‌ക്കെതിരെ 175 റണ്‍സെടുത്തിരുന്നു. ഇംഗ്ലണ്ടില്‍ 150 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്യുന്ന പ്രായം കുറഞ്ഞ ബാറ്റ്‌സ്മാന്‍ എന്ന ബഹുമതിയാണ് ഇപ്പോള്‍ ഇമാമുല്‍ ഹഖ് സ്വന്തമാക്കിയത്.കപില്‍ ദേവ് അന്ന് 24-ാമത്തെ വയസിലായിരുന്നു ഗംഭീരമായ ഇന്നിങ്‌സ് പുറത്തെടുത്തത്. ഇമാമുല്‍ 23-ാം വയസില്‍ 151 റണ്‍സെടുത്ത് കപിലിന്റെ റെക്കോര്‍ഡ് തന്റെ പേരിലാക്കി.

Related Topics

Share this story