Times Kerala

കുമ്പള കൊലപാതകം; പ്രതികളുടെ വനിതാ സുഹൃത്തിന്‍റെ മൊഴി രേഖപ്പെടുത്തും

 
കുമ്പള കൊലപാതകം; പ്രതികളുടെ വനിതാ സുഹൃത്തിന്‍റെ മൊഴി രേഖപ്പെടുത്തും

കാസർകോട്: കുമ്പളയിലെ യുവാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ട യുവാവിന്റെയും പ്രതികളുടെയും വനിതാ സുഹൃത്തിന്‍റെ മൊഴി പോലീസ് രേഖപ്പെടുത്തും. യുവതിയെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലയ്ക്ക് കാരണമെന്ന് വ്യക്തമായതോടെയാണിത്. ഇവര്‍ക്ക് കേസില്‍ പങ്കില്ലെന്നാണ് സൂചനയെങ്കിലും കേസിന്റെ അന്വേഷണത്തിൽ ഇവരുടെ മൊഴി അനിവാര്യമാണെന്ന് പൊലീസ് പറഞ്ഞു. അതേസമയം, ഒളിവിൽ കഴിയുന്ന നാലാം പ്രതിയെ ഇനിയും കണ്ടെത്താനായിട്ടില്ല.

Related Topics

Share this story