ന്യൂഡൽഹി: കോവിഡ് പരിശോധനയ്ക്ക് സാമ്പിളെടുക്കാന്‍ പുതിയ രീതിയുമായി ഇന്ത്യൻ കൗണ്‍സിൽ ഓഫ് മെഡിക്കൽ സയൻസ് (ഐസിഎംആർ). കവിൾക്കൊണ്ട വെള്ളം കോവിഡ് പരിശോധനയ്ക്ക് ഉപയോഗിക്കാമെന്ന് ഐസിഎംആർ പഠനം. മൂക്കിൽനിന്നും തൊണ്ടയിൽനിന്നും ശേഖരിക്കുന്ന സ്രവ സാമ്പിളുകൾക്ക് പകരം കവിൾക്കൊണ്ട വെള്ളം ഉപയോഗിക്കാമെന്നാണു പുതിയ കണ്ടെത്തൽ.
ഡൽഹി എയിംസിൽ നടത്തിയ പരീക്ഷണം വിജയമാണെന്നാണു റിപ്പോർട്ട്. മേയ് മുതൽ രാജ്യത്തെ 50 കോവിഡ് രോഗികളിൽനിന്നു സാമ്പിളുകൾ ശേഖരിച്ചാണ് ഐസിഎംആറിലെ ഗവേഷകർ പഠനം നടത്തിയത്. ഗുരുതരമല്ലാത്ത രോഗികൾക്ക് ഈ പരിശോധന നടത്തിയാൽ മതിയെന്നാണ് റിപ്പോർട്ട്.
മൂക്കിൽനിന്നു സാമ്പിളുകൾ ശേഖരിക്കുന്നതിൽ ആളുകൾക്കുള്ള ബുദ്ധിമുട്ടുകൾ കണക്കിലെടുത്താണു മറ്റു മാർഗങ്ങൾ തേടുന്നത്. സ്രവം പരിശോധിക്കുമ്പോഴുള്ള രോഗവ്യാപനം പുതിയ രീതിയിലൂടെ കുറയ്ക്കാനാകുമെന്നാണു പ്രതീക്ഷ.
Comments are closed.