Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

വൃത്തിയുടെ കാര്യത്തിൽ കേരളം ഏറ്റവും പിന്നിൽ 

ന്യൂഡൽഹി : ഇന്ത്യയിൽ ആരോഗ്യ, വിദ്യാഭ്യാസ മേഖലയിൽ ഏറ്റവും മികച്ച സംസ്ഥാനമായ കേരളം വൃത്തിയുടെ കാര്യത്തിൽ മാത്രം ഏറ്റവും പിന്നിൽ . നഗരവികസനമന്ത്രാലയം നടത്തിയ സ്വച്ഛതാ സർവേയിൽ ഏറ്റവും കുറഞ്ഞ സ്കോറോടെ (661.26) ഏറ്റവുംപിറകിൽ നിൽക്കുന്ന സംസ്ഥാനമായി കേരളം .

ഇന്ദോറും സൂറത്തും നവിമുംബൈയും ആണ് ഈ സർവേയിൽ മുന്നിൽ നിൽക്കുന്നത്. മൈസൂരുവിന് അഞ്ചാംസ്ഥാനമുണ്ട് . നഗര തദ്ദേശസ്ഥാപനങ്ങളുടെ എണ്ണം നൂറിൽ കൂടുതലുള്ളതും കുറവുള്ളതും എന്നിങ്ങനെ സംസ്ഥാനങ്ങളെ രണ്ടുതട്ടിലാക്കിയാണ് റാങ്കിങ് നൽകിയത് .

കേരളം നൂറിൽത്താഴെയുള്ള പട്ടികയിലാണ് ഉൾപ്പെടുന്നത് . ഇൗവിഭാഗത്തിൽ 15 സംസ്ഥാനങ്ങളിൽ ജാർഖണ്ഡ് ഒന്നാംസ്ഥാനത്ത് (സ്കോർ 2325.42) എത്തിയപ്പോൾ പതിനഞ്ചാമതാണ് കേരളം നിൽക്കുന്നത് .

പത്തുലക്ഷംവരെ ജനസംഖ്യയുള്ള നഗരങ്ങളിൽ ഛത്തീസ്ഗഢിലെ അംബികാപുർ ആണ് ഒന്നാംസ്ഥാനത്ത്. മൈസൂരു രണ്ടാംസ്ഥാനത്തും ന്യൂഡൽഹി മുനിസിപ്പൽ പ്രദേശം മൂന്നാംസ്ഥാനത്തും എത്തി .

You might also like

Comments are closed.