Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

ആ​ശ​ങ്ക​വി​ത​ച്ച്‌ ലോ​ക​ത്താ​കെ കോ​വി​ഡ്;രോഗബാ​ധി​ത​രു​ടെ എ​ണ്ണം ര​ണ്ട് കോ​ടി 30 ല​ക്ഷ​ത്തി​ലേ​ക്ക്

ന്യൂ​ഡ​ല്‍​ഹി : ലോ​ക​ത്താ​കെ ആ​ശ​ങ്ക​വി​ത​ച്ച്‌ കോ​വി​ഡ് കു​തി​ച്ചുയരുന്നു . ആഗോളതലത്തിൽ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം ര​ണ്ട് കോ​ടി 30 ല​ക്ഷ​ത്തി​ലേ​ക്ക് അ​ടു​ക്കുകയാണ് . 22,848,019 പേ​ര്‍​ക്കാ​ണ് ഇ​തു​വ​രെ കോ​വി​ഡ് 19 ബാധിച്ചത് .

ലോ​ക​ത്താ​കെ 8 ​ല​ക്ഷ​ത്തോ​ളം പേ​ര്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ചു . ലോ​ക​ത്ത് ആ​കെ 796,318 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​ത് . എ​ന്നാ​ല്‍ ഒ​ന്ന​ര​ക്കോ​ടി​യോ​ളം ആ​ളു​ക​ള്‍ ഇ​തി​ന​കം രോ​ഗ​മു​ക്തി നേ​ടു​ക​യും ചെയ്തിട്ടുണ്ട് . 15,500,291 പേ​രാ​ണ് രോ​ഗ​മു​ക്തി നേ​ടി​യ​ത്.

വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലാ​യി 65 .5 ല​ക്ഷ​ത്തോ​ളം ആ​ളു​ക​ള്‍ നി​ല​വി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ ചി​കി​ത്സ​യി​ലു​ണ്ടെ​ന്നാ​ണ് ക​ണ​ക്കു​ക​ള്‍ പ​റ​യു​ന്ന​ത്. 6,551,410 ആ​ക്ടീ​വ് കേ​സു​ക​ളാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. ഇ​തി​ല്‍ 61,878 പേ​ര്‍ (ഒ​രു ശ​ത​മാ​നം) ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​ണ്.

അ​മേ​രി​ക്ക​യാ​ണ് കോ​വി​ഡ് ബാധിതരുടെ എ​ണ്ണ​ത്തി​ല്‍ മു​ന്നി​ല്‍​നി​ല്‍​ക്കു​ന്ന​ത് . രാ​ജ്യ​ത്തെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 57 ല​ക്ഷവും ക​ട​ന്ന് കു​തി​ച്ചുയരുകയാണ് . 5,745,710 പേ​ര്‍​ക്കാ​ണ് അ​മേ​രി​ക്ക​യി​ല്‍ ഇ​തു​വ​രെ കോ​വി​ഡ് ബാ​ധി​ച്ച​ത് . ഇ​ന്ന​ലെ 44,779 പു​തി​യ കേ​സു​ക​ളാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 1,048 പേ​ര്‍ മരിച്ചതോടെ രാജ്യത്തെ ആ​കെ മ​ര​ണം 177,382 ആ​യി .

ബ്ര​സീ​ല്‍ ആ​ണ് അ​മേ​രി​ക്ക​യ്ക്കു തൊ​ട്ടു​പി​ന്നി​ലു​ള്ള​ത്. ബ്ര​സീ​ലി​ല്‍ ഇ​തു​വ​രെ 3,505,097 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് ബാ​ധി​ച്ച​ത്. 44,684 പു​തി​യ കേ​സു​ക​ളും ബ്ര​സീ​ലി​ല്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ഒ​റ്റ ദി​വ​സം 1,234 കോ​വി​ഡ് മ​ര​ണ​ങ്ങ​ളും സം​ഭ​വി​ച്ചു.

You might also like

Comments are closed.