കൊച്ചി : കോവിഡ് ദുരിതകാലത്തും വിലക്കുറവിന്റെ ഓണമൊരുക്കാന്‍ സപ്ലൈകോ ഓണച്ചന്തകള്‍ ആരംഭിക്കുന്നു . അരിയും വെളിച്ചെണ്ണയുമുള്‍പ്പെടെയുള്ള 13 ഇനം അവശ്യവസ്തുക്കള്‍ പൊതുവിപണിയേക്കാള്‍ 30 ശതമാനം വിലക്കുറവിലാണ് സപ്ലൈകോ ജനങ്ങളിലേക്കെത്തിക്കുക . 21 മുതല്‍ 30 വരെ നടക്കുന്ന ജില്ലാ ഓണച്ചന്തകളുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈനായി നിര്‍വഹിക്കും .
ഗൃഹോപകരണങ്ങള്‍, പച്ചക്കറി എന്നീ നോണ്‍ സബ്സിഡി ഇനങ്ങള്‍ അഞ്ചുമുതല്‍ 40 ശതമാനം വിലക്കുറവില്‍ ലഭിക്കും. ശബരി വെളിച്ചെണ്ണ അര ലിറ്ററിന് 46 രൂപയും കുത്തരി കിലോയ്ക്ക് 24 രൂപയുമാണ് വില. മറ്റ് സാധനങ്ങളുടെ വില : ചെറുപയര്‍–- 74 രൂപ, ഉഴുന്ന്–-66, വന്‍കടല–-43, വന്‍പയര്‍–-45, തുവര പരിപ്പ്–- 65, മുളക്–- 75, മല്ലി–-76, പഞ്ചസാര–-22, ജയ അരി–- 25, കുറുവ–- 25, പച്ചരി–-23 .
ജില്ലാ ആസ്ഥാനങ്ങളില്‍ റീജണല്‍ മാനേജര്‍മാരുടെ മേല്‍നോട്ടത്തില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് ചന്തകള്‍ നടക്കുക . ഗ്രീന്‍ പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കണം . രാവിലെ 10 മുതല്‍ വൈകിട്ട് ആറുവരെയാണ് പ്രവർത്തന സമയം. അവധി ബാധകമല്ല . കണ്ടെയ്ന്മെന്റ് സോണുകളില്‍ രാവിലെ 8.30ന് ആരംഭിച്ച് കലക്ടര്‍മാര്‍ നിശ്ചയിക്കുന്ന സമയത്ത് അവസാനിപ്പിക്കുമെന്ന് സിഎംഡി അലി അസ്ഗര്‍ പാഷ അറിയിച്ചു .
Comments are closed.