Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

സ്റ്റീല്‍ പ്ലേറ്റില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമം; വിദേശ നോട്ടുകള്‍ പിടികൂടി

ചെന്നൈ : ചെന്നൈയില്‍ സ്റ്റീല്‍ പ്ലേറ്റില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച വിദേശ നോട്ടുകള്‍ പിടികൂടി. 38.64 ലക്ഷം രൂപയുടെ ബ്രിട്ടീഷ് കറന്‍സികളാണ് പിടികൂടിയത്. സിംഗപ്പൂരില്‍ നിന്നാണ് പണം എത്തിച്ചതെന്ന് കസ്റ്റംസ് അധികൃതര്‍ അറിയിച്ചു.

ചെന്നൈയിലെ അന്താരാഷ്ട്ര കൊറിയര്‍ ടെര്‍മിനലില്‍ നടത്തിയ പരിശോധനയിലാണ് ബ്രിട്ടീഷ് കറന്‍സികള്‍ പിടികൂടിയത്. സിംഗപ്പൂരില്‍ നിന്നും ടെര്‍മിനലിലേക്ക് പാഴ്‌സലായി പണം എത്തിയിരിക്കുന്നതായി കസ്റ്റംസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ടെര്‍മിനലില്‍ പരിശോധന നടത്തിയത്. അസാധാരണമാം വിധം മുഴച്ചു നില്‍ക്കുന്ന പ്ലേറ്റുകള്‍ സൂക്ഷ്മമായി പരിശോധിച്ചപ്പോഴാണ് പണം ഉളളതായി കണ്ടെത്തിയത്.

25 സ്റ്റീല്‍ പ്ലേറ്റുകളിലായി 40,000 ബ്രിട്ടീഷ് കറന്‍സികളാണ് ഉണ്ടായിരുന്നത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

You might also like

Comments are closed.