ലക്നൗ: നിരാലംബരായവര്‍ക്ക് കൈത്താങ്ങായി യോഗി സര്‍ക്കാര്‍. ബിഎഡ് വിദ്യാര്‍ത്ഥിനിയുടെ ഹൃദയ ശസ്ത്രക്രിയയ്ക്കായി സര്‍ക്കാര്‍ ധനസഹായം അനുവദിച്ചു. മധുലിക മിശ്ര എന്ന വിദ്യാര്‍ത്ഥിയ്ക്കാണ് സര്‍ക്കാര്‍ ധനസഹായം അനുവദിച്ചത്. 9.90 ലക്ഷം രൂപയാണ് സര്‍ക്കാര്‍ ഹൃദയ ശസ്ത്രക്രിയയ്ക്കായി അനുവദിച്ചത്.
കര്‍ഷകന്റെ മകളായ മധുലികയ്ക്ക് ഹൃദയവാല്‍വിലെ തകരാറിനെ തുടര്‍ന്നാണ് ശസ്ത്രക്രിയ ആവശ്യമുള്ളതായി ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചത്. എന്നാല്‍ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന കുടുംബത്തിന് ശസ്ത്രക്രിയയ്ക്കും മറ്റുമുള്ള തുക കണ്ടെത്താൻ നിവർത്തിയില്ലായിരുന്നു. തുടര്‍ന്ന് പ്രദേശത്തെ ചിലര്‍ ചേര്‍ന്ന് മധുലികയുടെയും കുടുംബത്തിന്റെയും അവസ്ഥ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചു. ഇത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് സഹായം നല്കാന് സര്‍ക്കാര്‍ തീരുമാനിച്ചത്.
ധനസഹായം അനുവദിച്ചകാര്യം വ്യക്തമാക്കി മുഖ്യമന്ത്രി മധുലികയുടെ പിതാവ് ചന്ദ്രമിശ്രയ്ക്ക് കത്തും അയച്ചിട്ടുണ്ട്. മധുലിക എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും യോഗി ആദിത്യനാഥ് ആശംസിച്ചു.
Comments are closed.