Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

ചായയില്‍ വിഷം കലര്‍ത്തി നല്‍കി.? റഷ്യന്‍ പ്രതിപക്ഷ നേതാവ് കോമയില്‍

മോസ്‌കോ: റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്‌സി നവാല്‍നി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍. കോമയിലുള്ള അദ്ദേഹത്തിന്റെ ജീവന്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് നിലനിര്‍ത്തുന്നതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. വിഷബാധയേറ്റതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

സൈബീരിയന്‍ നഗരമായ ടോംസ്‌ക്കില്‍നിന്ന് മോസ്‌കോയിലേക്കുള്ള വിമാനയാത്രയ്ക്കിടെയാണ് നാല്‍പത്തിനാലുകാരനായ അലക്‌സി നവാല്‍നിക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്. തുടര്‍ന്ന് വിമാനം അടിയന്തരമായി ഓംസ്‌ക്കില്‍ ലാന്‍ഡ് ചെയ്യുകയായിരുന്നു. വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിന് മുന്‍പ് എയര്‍പോര്‍ട്ട് കഫേയില്‍നിന്ന് ഒരു കട്ടന്‍ചായ മാത്രമാണ് അലക്‌സി കുടിച്ചതെന്നാണ് റിപ്പോർട്ട്.ഇതില്‍ ആരെങ്കിലും വിഷം കലര്‍ത്തി നല്‍കിയതായിരിക്കാം എന്നാണ് സംശയിക്കുന്നത്. ചൂടുള്ള ദ്രാവകത്തിലൂടെ വിഷവസ്തു വേഗത്തില്‍ ശരീരത്തിലെത്തുമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയതായും റിപ്പോർട്ടുണ്ട്. റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുടിന്റെ കടുത്ത വിമര്‍ശകനാണ് അലക്‌സി നവാല്‍നി.

You might also like

Comments are closed.