Times Kerala

‘മിസ്റ്റര്‍ ലോക്കല്‍’- റിസര്‍വേഷ൯ ആരംഭിച്ചു

 
‘മിസ്റ്റര്‍ ലോക്കല്‍’- റിസര്‍വേഷ൯ ആരംഭിച്ചു

ശിവകാര്‍ത്തികേയന്‍ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘മിസ്റ്റര്‍ ലോക്കല്‍’. നയന്‍താര പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം വെള്ളിയാഴ്ച്ച പ്രദര്‍ശനത്തിനെത്താനിരിക്കെ സിനിമയുടെ റിസര്‍വേഷന്‍ ആരംഭിച്ചു. എം രാജേഷ് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം മെയ് ഒന്നിന് പുറത്തിറങ്ങും.ചിത്രത്തില്‍ കീര്‍ത്തി വാസുദേവന്‍ എന്ന കഥാപാത്രത്തെയാണ് നയന്‍താര അവതരിപ്പിക്കുന്നത്. വേലൈക്കാരന് ശേഷം ശിവ കാര്‍ത്തികേയനും നയന്‍താരയും ഒന്നിക്കുന്ന ചിത്രമാണ് മിസ്റ്റര്‍ ലോക്കല്‍. ദിനേഷ് കൃഷ്‍ണന്‍ ആണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ചിത്രത്തില്‍ സതീഷ്, യോഗി ബാബു എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഹിപ് ഹോപ് തമിഴാ സംഗീതസംവിധാനം നിര്‍വഹിക്കുന്ന ചിത്രം സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ.ഇ.ജ്ഞാനവേല്‍രാജയാണ് നിര്‍മിക്കുന്നത്.

Related Topics

Share this story