Times Kerala

കടയില്‍ ഇഷ്ടിക വീണ് മുട്ട പൊട്ടി, വീട്ടുകാർ നോക്കിനിൽക്കെ പതിനാറുകാരനെ കടയുടമയുടെ മകന്‍ കുത്തിക്കൊന്നു

 
കടയില്‍ ഇഷ്ടിക വീണ് മുട്ട പൊട്ടി, വീട്ടുകാർ നോക്കിനിൽക്കെ പതിനാറുകാരനെ കടയുടമയുടെ മകന്‍ കുത്തിക്കൊന്നു

ഡൽഹി: കടയില്‍ ഇഷ്ടിക വീണ് മുട്ട പൊട്ടി, ഇതേ തുടർന്നുണ്ടായ തര്‍ക്കത്തില്‍ പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിയെ കടയുടമയുടെ മകനായ 22കാരന്‍ കുത്തിക്കൊന്നു. രാജ്യതലസ്ഥാനത്തെ സംഗം വിഹാറിലാണ് സംഭവം. 16കാരനായ മൊഹമ്മദ് ഫൈസന്‍ ആണ് മരിച്ചത്. സംഭവത്തില്‍ 22 കാരനായ ഫറൂഖിനെ പൊലീസ് അറസ്റ്റ് ചെയ്തു.

അച്ഛനും സഹോദരനുമൊപ്പം ചേര്‍ന്ന് 16കാരന്‍ ഇഷ്ടികകൾ കൂട്ടിവെയ്ക്കുകയായിരുന്നു. കൊലപാതകം നടന്ന കടയ്ക്ക് വെളിയിലാണ് ഇഷ്ടിക കൂട്ടിവെച്ചിരുന്നത്. ഇതിനിടെ ഇഷ്ടിക വീണ് കടയ്ക്ക് വെളിയില്‍ ട്രേയില്‍ വച്ചിരുന്ന മുട്ട പൊട്ടി. ഇതിനെ ചൊല്ലി രണ്ടു വിഭാ​ഗവും തമ്മില്‍ തർക്കവും തുടർന്ന് സംഘർഷവും തുടങ്ങി. ഇതിനിടെ പ്രകോപിതനായ ഫറൂഖ് കൈവശം ഉണ്ടായിരുന്ന കത്തിയെടുത്ത് കുടുംബം നോക്കിനില്‍ക്കേ മൊഹമ്മദിനെ കുത്തുകയായിരുന്നു. കുട്ടിയെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

Related Topics

Share this story