Nature

ദുര്‍ഗ്ഗാപൂജയുടെ സമയം മാറ്റില്ല, വേണമെങ്കില്‍ മുഹറം ഘോഷയാത്രയുടെ സമയം മാറ്റട്ടെ; യോഗി

ദുര്‍ഗ്ഗാപൂജയുടെ സമയം മാറ്റില്ലെന്നും വേണമെങ്കില്‍ മുഹറം ഘോഷയാത്രയുടെ സമയം മാറ്റട്ടേയെന്ന് യോഗി ആദിത്യനാഥിന്റെ പ്രസംഗം. മുഹറവും ദുര്‍ഗ്ഗാപൂജയും ഒരേ ദിവസമായതിന്റെ പശ്ചാത്തലത്തിലായിരുന്നു ഈ പരമാര്‍ശം. പശ്ചിമബംഗാളിലെ ബറാസത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

രാജ്യം മുഴുവനും ദുര്‍ഗ്ഗാപൂജയും മുഹറവും ആഘോഷിക്കുന്നത് ഒരേ ദിവസമാണ്. യുപിയില്‍ ഓഫീസര്‍മാര്‍ എന്നോട് ചോദിച്ചു ദുര്‍ഗ്ഗാ പൂജയുടെ സമയക്രമം മാറ്റാനാവുമോ എന്ന്. എന്നാല്‍, പൂജയുടെ സമയക്രമം മാറ്റാനാവില്ലെന്നും. നിങ്ങള്‍ക്ക് സമയത്തില്‍ മാറ്റം വരുത്തണമെങ്കില്‍ മുഹറത്തിന്റെ ഘോഷയാത്ര സമയം മാറ്റിക്കോളൂ, എന്നാണ് പറഞ്ഞതെന്നും യോഗി പ്രസംഗത്തില്‍ പറഞ്ഞു. മമതയ്ക്ക് ബിജെപിയെ പേടിയാണ്. അതിനാലാണ് അവര്‍ പാര്‍ട്ടി പ്രവര്‍ത്തകരെ ആക്രമിക്കുന്നതും റാലികള്‍ പിന്‍വലിക്കുന്നതും.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.