Times Kerala

സെറ്റ് ഫെബ്രുവരി 2019 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

 
സെറ്റ് ഫെബ്രുവരി 2019 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

2019 മാര്‍ച്ച്‌ 31-ാം തീയതി നടത്തിയ സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന്റെ ഫലം പ്രസിദ്ധീകരിച്ചു. www.prd.kerala.gov.in, www.lbscentre.kerala.gov.in എന്നീ വെബ് സൈറ്റുകളില്‍ ഫലം ലഭ്യമാണ്. ആകെ 15046 പേര്‍ പരീക്ഷ എഴുതിയതില്‍ 2200 പേര്‍ വിജയിച്ചു. ആകെ വിജയശതമാനം 14.62 ആണ്. പാസ്സായവരുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുളളവര്‍ അവരുടെ സെറ്റ് സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നതിനുളള അപേക്ഷാഫോറം എല്‍.ബി.എസ് സെന്ററിന്റെ വെബ് സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച്‌ ആവശ്യമായ രേഖകളുടെ (ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ) കോപ്പികള്‍, 40 രൂപയുടെ സ്റ്റാമ്ബ് ഒട്ടിച്ച്‌ സ്വന്തം മേല്‍വിലാസം എഴുതിയ A4 വലിപ്പത്തിലുളള ക്ലോത്ത് ലൈന്‍സ് കവര്‍ സഹിതം ഡയറക്ടര്‍ എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജി, പാളയം, തിരുവനന്തപുരം-33 എന്ന വിലാസത്തില്‍ അയച്ചുതരണം.

Related Topics

Share this story