റാഞ്ചി: ധന്‍ബാദില്‍ പട്ടാപകല്‍ ബിജെപി നേതാവ് വെടിയേറ്റ് കൊല്ലപ്പെട്ടു. സതീഷ് സിങ്(40) ആണ് വെടിയേറ്റ് മരിച്ചത്. ബൈക്കിലെത്തിയ അക്രമികൾ ബാങ്ക്മോര് എന്ന സ്ഥലത്ത് വെച്ച് സതീഷ് സിങിന് നേരെ വെടിയുതിർക്കുകയായിരുന്നു. തുടര്‍ന്ന് അക്രമികള്‍ സംഭവസ്ഥലത്ത് നിന്നും ഓടിരക്ഷപ്പെടുകയായിരുന്നു.
മൊബൈല്‍ ഫോണില്‍ സംസാരിച്ച് കൊണ്ടിരുന്നപ്പോഴാണ് മുഖംമൂടി ധരിച്ച് ബൈക്കിലെത്തിയ സംഘം പുറകില്‍ നിന്ന് അദ്ദേഹത്തിന് നേരെ വെടിയുതിര്‍ത്തത്. തുടര്‍ന്ന് സതീഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
അടുത്തുള്ള വീട്ടിലെ സിസിടിവി ക്യാമറയില്‍ നിന്ന് പൊലീസിന് സംഭവത്തിന്റെ ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. ധന്‍ബാദ് നഗരത്തിലെ പാര്‍ട്ടിയുടെ കെന്ഡുവ യൂണിറ്റ് വൈസ് പ്രസിഡന്റായിരുന്നു സതീഷ് സിങ്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
Comments are closed.