Times Kerala

എട്ടുരൂപക്ക് ഉച്ചഭക്ഷണം, പുതിയ പദ്ധതിയുമായി രാജസ്ഥാന്‍ സര്‍ക്കാര്‍

 
എട്ടുരൂപക്ക് ഉച്ചഭക്ഷണം, പുതിയ പദ്ധതിയുമായി രാജസ്ഥാന്‍ സര്‍ക്കാര്‍

ജയ്പൂര്‍: സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കായി ഏറ്റവും കുറഞ്ഞ നിരക്കിൽ ഭക്ഷണം നൽകാനുള്ള പദ്ധതിയുമായി രാജസ്ഥാന്‍ സര്‍ക്കാര്‍. എട്ടുരൂപക്ക് ഉച്ചഭക്ഷണം നല്‍കാനാണ് സര്‍ക്കാരിന്റെ തീരുമാനം. ‘ഇന്ദിര റസോയ് യോജന’ എന്ന പദ്ധതിയിലൂടെ ഇത് നടപ്പാക്കാനാണ് തീരുമാനം.നൂറു കോടി രൂപയാണ് പദ്ധതിക്കായി സര്‍ക്കാര്‍ നീക്കിവെച്ചിരിക്കുന്നത്.

ആദ്യഘട്ടത്തിൽ സംസ്ഥാനത്ത് നഗര പ്രദേശങ്ങളില്‍ 213 ഇടങ്ങളിലായാണ് ഭക്ഷണം ലഭിക്കുക. രാവിലെ 8.30മുതല്‍ ഉച്ചക്ക് ഒരു മണിവരേയും െൈവെകുന്നേരം അഞ്ചുമണി മുതല്‍ രാത്രി എട്ടുമണിവരെയുമാണ് വിതരണം ചെയ്യുന്ന സമയം. പച്ചക്കറിയും ധാന്യവര്‍ഗ്ഗങ്ങളും ചപ്പാത്തിയും അടങ്ങുന്നതാണ് ഉച്ചഭക്ഷണം. നാട്ടുകാരുടെ ആവശ്യങ്ങള്‍ കണക്കിലെടുത്ത് ജില്ലാതല സമിതികള്‍ ശുപാര്‍ശ ചെയ്യുന്ന രീതിയില്‍ മെനുവില്‍ മാറ്റം വരുത്താമെന്ന് ഭരണകൂടം അറിയിച്ചു.

Related Topics

Share this story