Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

അതിർത്തിയിൽ നിന്ന് പൂർണ്ണമായി പിന്മാറാൻ തയ്യാറാകാതെ ചൈന; ഇന്ത്യ-ചൈന പ്രശ്നപരിഹാരം സങ്കീർണ്ണമാകുന്നു

ന്യൂഡൽഹി: പാങ്ഗോംഗ് ഡെപ്സാങ് അതിർത്തി മേഖലയിൽ നിന്ന് പൂർണ്ണമായി പിന്മാറാൻ ചൈന തയ്യാറാവാത്തതിനെ തുടർന്ന് ഇന്ത്യ-ചൈന പ്രശ്നപരിഹാരം കൂടുതൽ സങ്കീർണ്ണമാകുന്നു. അതിർത്തി തർക്കം പരിഹരിക്കാൻ ഇരു രാജ്യങ്ങളും തമ്മിലുള്ള ചർച്ച ഇപ്പോഴും തുടരുകയാണ്.

അതിർത്തി തർക്കം പരിഹരിക്കുന്നതിന് ഇന്ത്യയും ചൈനയും രൂപീകരിച്ച വർക്കിംഗ് മെക്കാനിസം ഫോർ കൺസൾട്ടേഷൻ ആൻറ് കോർഡിനേഷനായ ഡബ്ള്യുഎംസിസി ആണ് ഇപ്പോൾ ചർച്ച തുടരുന്നത്. സേന കമാൻഡർമാരുടെ യോഗത്തിൽ പൂർണ്ണ പിൻമാറ്റത്തിനാണ് ധാരണയിലെത്തിയത്. എന്നാൽ ഈ ധാരണ നടപ്പാക്കാൻ ഇതു വരെ ചൈന തയ്യാറായിട്ടില്ല.

ചൈനയുടെ നിലപാട് എന്താണെന്ന് ഇന്നത്തെ ചർച്ചയിൽ ഇന്ത്യ ചോദിക്കും. ഗോഗ്രയിലും ഗൽവാനിലും കുറച്ചു ദൂരം പിന്നോട്ടു മാറാൻ മാത്രം ചൈന ഇതുവരെ തയ്യാറായി. ഗൽവാനിലെ സംഘർഷത്തിനു ശേഷം അഞ്ചു തവണ സേന കമാൻഡർമാർക്കിടയിലൽ ചർച്ച നടന്നു. ഡബ്ള്യുഎംസിസിയുടെ യോഗം ഇത് നാലാം തവണയാണ് ചേരുന്നത്.

You might also like

Comments are closed.