Times Kerala

പൈപ്പ് ലൈന്‍സ്ഥാപിക്കാനെടുത്ത കുഴിയിലേക്ക് വാഹനം മറിഞ്ഞ് യാത്രക്കാരന്‍ മരിച്ചു

 
പൈപ്പ് ലൈന്‍സ്ഥാപിക്കാനെടുത്ത കുഴിയിലേക്ക് വാഹനം മറിഞ്ഞ് യാത്രക്കാരന്‍ മരിച്ചു

മഹാരാഷ്ട്ര: പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനായി റോഡില്‍ എടുത്തിരുന്ന 15 അടിതാഴ്ചയുള്ള കുഴിയിലേക്ക് വാഹനം വീണ് യാത്രക്കാരന് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ താനയിലായാണ് സംഭവം. 45 മിനിറ്റോളം നീണ്ടുനിന്ന രക്ഷാപ്രവര്‍ത്തിനത്തിലൊടുവിലാണ് ഗുരുതരമായി പരിക്കേറ്റ ഇയാളെ പുറത്തെത്തിച്ചത്. ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

രാത്രി വൈകി വീട്ടിലേക്ക് തിരികെ വരുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. പൈപ്പ് ലൈന്‍ നിര്‍മിക്കുന്നതിനായാണ് താനെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ റോഡില്‍ വലിയ കുഴിയെടുത്തിരുന്നത്.് അപകടമുണ്ടാകാതിരിക്കാന്‍ ബാരിക്കേഡുകളും സ്ഥാപിച്ചിരുന്നു. എന്നാല്‍ റിഫ്ളക്ടറുകള്‍ ഇല്ലാതിരുന്നതുകൊണ്ട് വലിയ കുഴി സച്ചിന്റെ ശ്രദ്ധയില്‍പ്പെടാതിരുന്നതാകാം അപകടത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ട്‌

Related Topics

Share this story