Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

രാജ്യത്ത് 24 മണിക്കൂറിനിടെ 69,652 പുതിയ കോവിഡ് കേസുകൾ; 977 മരണം 

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രോഗബാധിതരുടെ എണ്ണം 28 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ  69,652 പേർക്ക് കൂടി രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് കേസുകളുടെ എണ്ണം 28,36,925 ആയി.

24 മണിക്കൂറിനിടെ 977 പേരാണ് കോവിഡ് ബാധിച്ചു മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 53,866 ആയി. നിലവിൽ രാജ്യത്ത് 6,86,395 പേർ വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയിലാണ്.  20, 96, 664 പേർ ഇതുവരെ രോഗമുക്തി നേടി. ഇതോടെ രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക് 73.91 ശതമാനമായി ഉയർന്നു.

You might also like

Comments are closed.