Times Kerala

നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും ജീവനൊടുക്കിയ സംഭവം; ഭര്‍ത്താവും ബന്ധുക്കളും റിമാന്‍റില്‍

 
നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും ജീവനൊടുക്കിയ സംഭവം; ഭര്‍ത്താവും ബന്ധുക്കളും റിമാന്‍റില്‍

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും ജീവനൊടുക്കിയ സംഭവത്തില്‍ അറസ്റ്റിലായ നാല് പേരെയും റിമാന്‍റ് ചെയ്തു. ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി 14 ദിവസത്തേക്കാണ് റിമാന്‍റ് ചെയ്തിരിക്കുന്നത്. ഭര്‍ത്താവ് ചന്ദ്രന്‍, ഭര്‍തൃ മാതാവ് കൃഷ്ണമ്മ, കൃഷ്ണമ്മയുടെ സഹോദരി ശാന്ത, സഹോദരി ഭര്‍ത്താവ് കാശിനാഥന്‍ എന്നിവരെയാണ് നെയ്യാറ്റിന്‍കര ജില്ലാ സെഷന്‍സ് കോടതി റിമാന്‍റ് ചെയ്തത്.സ്ത്രീധന പീഡനം, മന്ത്രവാദം, കുടുംബ പ്രശ്നങ്ങള്‍ എന്നിവയാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് വ്യക്തമാക്കുന്ന ലേഖയുടെ ആത്മഹത്യക്കുറിപ്പ് പൊലീസ് കണ്ടെടുത്തിരുന്നു.

Related Topics

Share this story