Times Kerala

പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ മുഖത്ത് ആസിഡ് ഒഴിച്ച സംഭവം; ഭർത്താവ് റിമാൻഡിൽ

 
പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ മുഖത്ത് ആസിഡ് ഒഴിച്ച സംഭവം; ഭർത്താവ് റിമാൻഡിൽ

ഇടുക്കി: വാത്തിക്കുടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി.ആർ ശ്രീജക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ കേസിൽ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. കഴിഞ്ഞ ദിവസം  ശ്രീജക്ക് നേരെയാണ് ആസിഡ് ആക്രമണമുണ്ടായത്. സംഭവത്തിൽ ശ്രീജയുടെ ഭർത്താവ് അനിലിനെ മുരിക്കാശേരി പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. ശ്രീജയുടെ മുഖത്തും ശരീരഭാഗങ്ങളിലുമാണ് ആസിഡ് ഒഴിച്ചത്. ഇന്നലെ ഉച്ചക്ക് ശേഷം പഞ്ചായത്ത് മീറ്റിംഗ് കഴിഞ്ഞ് വീട്ടിൽ തിരികെ എത്തിയപ്പോഴാണ് ആക്രമണം നടന്നത്. പൊള്ളലേറ്റ ശ്രീജയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Related Topics

Share this story