ബെൻസ് കാറിലെ കിളിക്കൂട്ടിൽ കുഞ്ഞിക്കിളി പിറന്നു. ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അദ്ദേഹത്തിന്റെ മെഴ്സിഡിസ് ബെൻസ് ജി-63 എസ്യുവി ഒരു കിളി കൂടു വച്ചതിനെ തുടർന്ന് ആഴ്ചകളായി ഉപയോഗിക്കാതെ ഇട്ടിരിക്കുകയായിരുന്നു.
എസ്യുവിയുടെ ബോണറ്റിലാണ് കിളി കൂടു വച്ചിരുന്നത്. അത് കണ്ട ഷെയ്ഖ് ഹംദാൻ വാഹനം എടുത്തില്ലെന്നു മാത്രമല്ല മറ്റാരും ശല്യപ്പെടുത്താതിരിക്കാൻ അതിനു ചുറ്റും റെഡ് ടേപ്പ് കൊണ്ട് വലയവും തീർത്തിരുന്നു.
ഏതായാലും ആ കാത്തിരിപ്പിന് വിരാമമിട്ട് കഴിഞ്ഞദിവസം കിളിക്കുഞ്ഞും അമ്മക്കിളിയും കൂട്ടിരിലിരിക്കുന്ന വിഡിയോ അദ്ദേഹം തന്നെയാണ് സമൂഹ മാധ്യമത്തിലിട്ടു. അത് വൈറലാകുകയും ചെയ്തു.
View this post on Instagram
Comments are closed.