കൊച്ചി: നഗ്ന ശരീരത്തില്‍ പ്രായപൂര്‍ത്തിയാകാത്ത മക്കളെ കൊണ്ട് പെയിന്റിംഗ് നടത്തിയ കേസില്‍ രഹ്ന ഫാത്തിമയ്ക്ക് ജാമ്യം. എറണാകുളം പോക്സോ കോടതിയാണ് ജാമ്യം അനുവദിച്ചത്.
നേരത്തെ രഹ്നയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളിയിരുന്നു. തുടര്‍ന്ന് രഹ്ന എറണാകുളം സൗത്ത് പൊലീസിന് മുന്നിൽ ഹാജരാകുകയായിരുന്നു. തിരുവല്ല സ്വദേശിയും നല്കിയ പരാതിയിൽ സൈബര്‍ പൊലീസും എടുത്ത കേസിലാണ് ജാമ്യം.
യഥാര്‍ത്ഥ ലൈംഗിക വിദ്യാഭ്യാസം വീട്ടില്‍ നിന്ന് തുടങ്ങണം എന്ന ഉദ്യേശ്യത്തോടെയാണ് ബോഡി ആര്‍ട് നടത്തിയതെന്നാണ് രഹ്നയുടെ വിശദീകരണം. സുപ്രീംകോടതി മുന്‍കൂര്‍ ജാമ്യം തള്ളിയതിനെ തുടര്‍ന്ന് അന്വേഷണത്തോട് സഹകരിക്കുമെന്നും ‘നമ്മളാണ് ശരിയെന്ന് കാലം തെളിയിക്കട്ടെ’ എന്നും ഫേസ് ബുക്കില്‍ കുറിച്ച ശേഷമാണ് അന്വേഷണ ഉദ്യേഗസ്ഥന് മുന്നില്‍ രഹ്ന കീഴടങ്ങിയത്.
Comments are closed.