Times Kerala

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് യോഗ്യത; പ്ലേഓഫ് ഫൈനലിലേക്കു ആസ്റ്റണ്‍വില്ല യോഗ്യത നേടി

 
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് യോഗ്യത; പ്ലേഓഫ് ഫൈനലിലേക്കു ആസ്റ്റണ്‍വില്ല യോഗ്യത നേടി

ലണ്ടന്‍: രണ്ടാം ഡിവിഷന്‍ ലീഗായ ചാംപ്യന്‍ഷിപ്പിന്റെ പ്ലേഓഫ് ഫൈനലിലേക്കു ആസ്റ്റണ്‍വില്ല യോഗ്യത നേടി. ഇരുപാദങ്ങളിലായി നടന്ന ചാംപ്യന്‍ഷിപ്പ് പ്ലേഓഫ് സെമിയില്‍ വെസറ്റ്‌ബ്രോമിനെ പെനല്‍റ്റി ഷൂട്ടൗട്ടിലാണ് വില്ല മറികടന്നത്. 4-3നായിരുന്നു വില്ലയുടെ വിജയം. ആദ്യപാദ സെമിയില്‍ ആസ്റ്റന്‍വില്ല 2-1ന് ജയിച്ചപ്പേള്‍ രണ്ടാംപാദത്തില്‍ വെസ്റ്റ്‌ബ്രോം 1-0ന് തിരിച്ചടിക്കുകയായിരുന്നു. ഇതോടെ സ്‌കോര്‍ 2-2നു തുല്യമായി മാറി. തുടര്‍ന്നാണ് വിജയികളെ തീരുമാനിക്കാന്‍ ഷൂട്ടൗട്ട് വേണ്ടിവന്നത്. ഫൈനലില്‍ ജയിച്ചാല്‍ അടുത്ത സീസണില്‍ ലോകത്തിലെ ഏറ്റവും ആവേശകരമായ ഫുട്‌ബോള്‍ ലീഗില്‍ വില്ലയെയും കാണാം.

Related Topics

Share this story