Times Kerala

ആശുപത്രിയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ച രോഗിയായ യുവതി കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് വീണ് മരിച്ചു

 
ആശുപത്രിയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ച രോഗിയായ യുവതി കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് വീണ് മരിച്ചു

ലക്‌നൗ: ആശുപത്രിയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ച കൊവിഡ് രോഗി കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് വീണ് മരിച്ചു. തീർത്ഥങ്കർ സർവകലാശാല ആശുപത്രിയിലാണ് സംഭവം. ഗൗര സ്വദേശിയായ 28 കാരിയാണ് മരിച്ചത്. യുവതി മൂന്നാം നിലയിലെ ജനലിലൂടെ രക്ഷപ്പെടാൻ ശ്രമിക്കവെ വീഴുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ നിന്നും ലഭിച്ചതായി പൊലീസ് പറഞ്ഞു. അതേസമയം, സംഭവത്തിൽ യുവതിയുടെ ബന്ധുക്കൾ പരാതി നൽകിയിട്ടില്ല. കൊവിഡ് രോഗിയായതിനാൽ മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്തിയിട്ടില്ലെന്നും പൊലീസ് അറിയിച്ചു.

Related Topics

Share this story