Times Kerala

കേരളത്തിലെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷൻ; അംഗീകാരം സ്വന്തമാക്കി മണ്ണുത്തി പോലീസ് സ്റ്റേഷൻ

 
കേരളത്തിലെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷൻ; അംഗീകാരം സ്വന്തമാക്കി മണ്ണുത്തി പോലീസ് സ്റ്റേഷൻ

തൃശൂർ: മണ്ണുത്തി പോലീസ് സ്റ്റേഷന് അർഹിച്ച അംഗീകാരമാണ് ലഭിച്ചതെന്ന് ഗവ ചീഫ് വിപ്പ് കെ രാജൻ പറഞ്ഞു. കേരളത്തിലെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷനായി മുഖ്യമന്ത്രിയുടെ അവാർഡ് നേടിയ മണ്ണുത്തി പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തി ചീഫ് വിപ്പ് ഉദ്യോഗസ്ഥരെയും ജീവനക്കാരെയും ആദരിച്ചു.

മികച്ച പ്രകടനം കാഴ്ച്ചവെച്ചുകൊണ്ടാണ് പോലീസ് സ്റ്റേഷൻ പ്രവർത്തനം നടത്തിയിരുന്നത്. തീർത്തും ജനമൈത്രി പോലീസായി തന്നെയാണ് ഇവിടെയുള്ള പോലീസ് ഉദ്യോഗസ്ഥർ പ്രവർത്തനം നടത്തുന്ന തെന്ന് നേരിട്ടറിയുന്നതാണെന്നും ജനങ്ങളുടെ സംരക്ഷണം ഏറ്റവും നല്ല രീതിയിൽ മുന്നോട്ടു കൊണ്ടു പോകുന്നതിൽ അതീവ ജാഗ്രത കാണിച്ചു വരുന്നത് മാതൃകാ പരമാണെന്നും അദ്ദേഹം പറഞ്ഞു.

കൃഷി മേഖലയിൽ പോലും അവർ മികവ് തെളിയിച്ചു കൊണ്ടിരിക്കുകയാണ്. മണ്ണുത്തി പോലീസ് സ്റ്റേഷനിലെ മുഴുവൻ ഉദ്യോഗസ്ഥർക്കും അഭിനന്ദനങ്ങൾ അറിയിക്കുകയും ഉപഹാരം സമർപ്പിക്കുകയും ചെയ്തു. ഉപഹാരം മണ്ണുത്തി സി ഐ ശശിധരൻ പിള്ള ഏറ്റുവാങ്ങി. ജില്ല കമ്മീഷ്ണർ ആദിത്യ ആർ, എസിപി രാജു, സിപിഐ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി പ്രസാദ് പറേരി എന്നിവർ സന്നിഹിതരായിരുന്നു.

Related Topics

Share this story