Times Kerala

500 രൂപയുടെ ഓണക്കിറ്റില്‍ 356 രൂപയുടെ സാധനങ്ങള്‍ മാത്രം; പിച്ചച്ചട്ടിയിലും പിണറായി സർക്കാർ കൈയ്യിട്ടു വാരിയോ എന്ന് ബിജെപി നേതാവ്‌

 
500 രൂപയുടെ ഓണക്കിറ്റില്‍ 356 രൂപയുടെ സാധനങ്ങള്‍ മാത്രം; പിച്ചച്ചട്ടിയിലും പിണറായി സർക്കാർ കൈയ്യിട്ടു വാരിയോ എന്ന് ബിജെപി നേതാവ്‌

തിരുവനന്തപുരം: സംസ്ഥാന സർക്കാർ വിതരണം ചെയ്യുന്ന ഓണക്കിറ്റിൽ അഴിമതിയെന്ന ആരോപണവുമായി ബിജെപി സംസ്ഥാന കമ്മിറ്റി അംഗം സന്ദീപ് വചസ്പതി. മുഖ്യമന്ത്രി പ്രഖ്യാപിച്ച 500 രൂപയുടെ ഓണക്കിറ്റിൽ 356 രൂപയുടെ സാധനങ്ങൾ മാത്രമേ സർക്കാർ നൽകുന്നുള്ളുവെന്ന് സന്ദീപ് വചസ്പതി ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു.

സന്ദീപ് വചസ്പതിയുടെ ഫേസ്ബുക്ക് കുറിപ്പ്…

പിച്ചച്ചട്ടിയിലും പിണറായി കൈയ്യിട്ടു വാരിയോ?.

സംസ്ഥാന സർക്കാർ ഓണത്തിന് വിതരണം ചെയ്തുകൊണ്ടിരിക്കുന്ന കിറ്റിലുള്ള സാധനങ്ങളും അതിന്‍റെ മാവേലി സ്റ്റോർ/ സിവിൽ സപ്ലൈസ് വിലയുമാണ് ഒപ്പമുള്ളത്. 500 രൂപ വില വരുന്ന ഉത്പന്നങ്ങളാണ് നൽകുക എന്നാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. പക്ഷേ എങ്ങനെ നോക്കിയിട്ടും കിറ്റിൽ എല്ലാം കൂടി 356 രൂപയുടെ സാധനങ്ങളേ ഉള്ളൂ. ഇത്രയും സാധനങ്ങൾക്ക് പൊതു വിപണിയിലും 500 രൂപ മാത്രമേ ആകൂ. ഈ പാർട്ടിയെപ്പറ്റി നമുക്ക് ഒരു ചുക്കും അറിയാത്തത് പോലെ ഈ സർക്കാരിന്റെ കണക്കിനെപ്പറ്റിയും നമുക്ക് അറിയാത്തതാണോ. അതോ ഈ സാധനങ്ങൾ ഇട്ടു കൊടുക്കുന്ന ‘അപൂർവ്വ സഞ്ചി’യുടെ വിലയാണോ ബാക്കി?.
88 ലക്ഷം പേർക്ക് കിറ്റ് വിതരണം ചെയ്യുമെന്നാണ് പ്രഖ്യാപനം. ഒരു കിറ്റിൽ 146 രൂപയുടെ സാധനത്തിന്റെ കുറവുണ്ട്.
അതായത് 144*88,00,000 =
കണക്ക് കൂട്ടിയിട്ട് തല പെരുക്കുന്ന ഒരു സംഖ്യയാണ് കിട്ടുന്നത്. ഇത്രയും ഭീമമായ തുക ആരാണ് അടിച്ചു മാറ്റുന്നത്?. ആർക്കെങ്കിലും കമ്മീഷൻ കൊടുക്കുന്നതാണോ?. ഭക്ഷ്യമന്ത്രി പി.തിലോത്തമനോ സി.പി.ഐക്കോ ഇതിൽ പങ്കുണ്ടോ?. കാനം രാജേന്ദ്രൻ ഇത് അറിയുന്നുണ്ടോ?. അതോ വല്യേട്ടൻ കണ്ണുരുട്ടി ചെയ്യിക്കുന്നതാണോ?. യഥാർത്ഥ കണക്ക് ആരു പറയും?.
1. വെളിച്ചെണ്ണ 500gm. 46, 2. മുളക് പൊടി 100 gm 23, 3. സാമ്പാർപൊടി 100 gm 28
4. മഞ്ഞൾ പൊടി 100 gm 19, 5. ശർക്കര 1 kg 65, 6. മല്ലിപ്പൊടി 100 gm 17, 7. പഞ്ചസാര 1kg. 22, 8. പപ്പടം 12 എണ്ണം 15, 9. ഗോതമ്പ് നുറുക്ക് 1 kg 63, 10. ചെറുപയർ 500gm 37, 11. സേമിയ 1 pkt 21, 12. സഞ്ചി 1 No- മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ആദ്യ കമന്റിൽ

Related Topics

Share this story