Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

ഓണത്തിരക്ക്: കോവിഡ് പ്രതിരോധത്തിന് കര്‍ശന മാര്‍ഗനിര്‍ദേശങ്ങള്‍

ഇടുക്കി;  ഓണത്തിരക്കില്‍ കോവിഡ് പ്രതിരോധത്തിന് വ്യാപാര സ്ഥാപനങ്ങള്‍ക്കായി ജില്ലാ കളക്ടര്‍ കര്‍ശന മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്കി. എല്ലാ വ്യാപാര സ്ഥാപനങ്ങളിലും സന്ദര്‍ശക രജിസ്റ്റര്‍ കൂടാതെ സ്ഥാപനത്തിലെ ജീവനക്കാര്‍ക്കായി ഹെല്‍ത്ത് രജിസ്റ്ററും സൂക്ഷിക്കണം. സാനിട്ടൈസര്‍ നിര്‍ബന്ധമാണ്.വലിയ കടകളില്‍ തെര്‍മല്‍ സ്‌കാനര്‍ ഉപയോഗിച്ച് ശരീരതാപനില പരിശോധിച്ച ശേഷമേ ഉപഭോക്താക്കളെ കടയില്‍ പ്രവേശിപ്പിക്കാവൂ. ഇതിനായി ഒരു ജീവനക്കാരനെ പ്രത്യേകം നിയോഗിക്കണം. മാസ്‌ക് ശരിയായ രീതിയില്‍ ധരിക്കാത്തവരെ അകത്ത് പ്രവേശിപ്പിക്കരുത്. വസ്ത്രവ്യാപാര സ്ഥാപനങ്ങളില്‍ ഡ്രസുകള്‍ സ്പര്‍ശിക്കാനോ ധരിച്ചു നോക്കാനോ പാടില്ല. സ്ഥാപനത്തിനുള്ളില്‍ സാമൂഹിക അകലം കൃത്യമായി പാലിക്കണം.വിലക്കിഴിവില്‍ വസ്ത്രങ്ങള്‍ കൂട്ടിയിട്ട് വില്ക്കുന്നത് ഒഴിവാക്കണം. ഓണം ഓഫര്‍ ദിവസങ്ങള്‍ കൂട്ടണം.

സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ലിസ്റ്റ് ലഭ്യമാക്കിയാല്‍ ജീവനക്കാര്‍ക്കായി കോവിഡ് ടെസ്റ്റ് നടത്തും. ഞായറാഴ്ചകളില്‍ പ്രത്യേക ലോക് ഡൗണ്‍ ഇല്ല. വ്യാപാര സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാം. വഴിയോര കച്ചവടക്കാര്‍ക്കായി പ്രത്യേക കോവിഡ് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുമെന്നും ജില്ലാ കളക്ടര്‍ എച്ച്.ദിനേശന്‍ അറിയിച്ചു.കളക്ട്രേറ്റില്‍ നടന്ന വീഡിയോ കോണ്‍ഫറന്‍സില്‍ ജില്ലാ കളക്ടര്‍ക്കൊപ്പം ജില്ലാ പോലീസ് മേധാവി ആര്‍.കറുപ്പസ്വാമി, ഡെപ്യൂട്ടി ഡി എം ഒ ഡോ. സുഷമ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലയിലെ വ്യാപാര സംഘടനാ നേതാക്കള്‍ ഓണ്‍ലൈനായും യോഗത്തില്‍ പങ്കെടുത്തു.

പെട്ടിമുടിയിലെ ഇന്നത്തെ തിരച്ചിലിന്റെ ചിത്രങ്ങള്‍ ഇതോടൊപ്പം…..

You might also like

Comments are closed.